യുവനടന്‍ പ്രശാന്ത് ബാല മരിച്ചു, കാമുകിയുടെ ഫ്ളാറ്റില്‍ നിന്നും താഴേക്ക് വീഴുകയായിരുന്നു

പ്രശസ്ത യുവനടന്‍ പ്രശാന്ത് ബാലന്‍ കാമുകിയുടെ ഫ്ളാറ്റില്‍ നിന്നും വീണു മരിച്ചു. വിവാഹിതയായിരുന്ന കാമുകിയുടെ ഫ്‌ളാറ്റില്‍ ഭര്‍ത്താവില്ലാത്ത സമയത്ത് എത്തിയ ബാലെ ഭര്‍ത്താവ് വീടിനു മുമ്പില്‍ എത്തിയതറിഞ്ഞ് അവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു. ഫ്‌ളാറ്റിന്റെ പിറകിലത്തെ വാതില്‍ ചാടി പൈപ്പിലൂടെ ഊര്‍ന്നിറങ്ങുമ്പോള്‍ കൈവിട്ട് പോവുകയായിരുന്നു.
ഹൈദരാബാദിലെ മൂസാപേട്ടില്‍ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. മൂസാപ്പേട്ട് സ്വദേശിനിയായ യുവതിയിമായി ഏറെ നാളുകളായി പ്രണയത്തിലായിരുന്നു പ്രശാന്ത്. വീട്ടില്‍ ആരുമില്ലായിരുന്ന സമയത്താണ് യുവതി പ്രശാന്തിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. എന്നാല്‍ അപ്രതീക്ഷിതമായി ഭര്‍ത്താവും ചില ബന്ധുക്കളും വീടിനു പുറത്തെത്തിയത്.
ആറാം നിലയിലെ വീട്ടില്‍ നിന്നും പൈപ് വഴി പുറത്തേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ കൈ വഴുതി വീഴുകയായിരുന്നു.വീഴ്ചയുടെ ആഘാതത്തിലാണ് മരണം സംഭവിച്ചത്. സിനിമയെ വെല്ലുന്ന രംഗങ്ങള്‍ക്കൊടുവിലാണ് യുവനടന്റെ മരണം സംഭവിച്ചത്.
തലുങ്കിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ഇപ്പാട്ടിലോ രാമുടിലാ സീതലാ എവരുന്തരാണ്ടി ബാബു എന്ന ചിത്രത്തിലെ നായകനായിരുന്നു പ്രശാന്ത്. കൂടാതെ നിരവയധി ചിത്രങ്ങളില്‍ പ്രശാന്ത് അഭിനയിച്ചിട്ടുണ്ട്. ഒട്ടേറെ തെലുങ്ക് ചിത്രങ്ങളില്‍ കൊറിയോഗ്രാഫറായി പ്രശാന്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുകhttps://www.facebook.com/Malayalivartha