മഞ്ജു വാര്യരെ കാവ്യാ മാധവന്‍ കടത്തിവെട്ടി

മഞ്ജു വാര്യരെ സോഷ്യല്‍ മീഡിയയില്‍ കാവ്യാ മാധവന്‍ കടത്തിവെട്ടി. ഒരു സമയത്ത് നസ്രിയ നസീം ഫേസ് ബുക്കില്‍ ലൈക്കുകളുടെ കാര്യത്തില്‍ സൂപ്പര്‍ സ്റ്റാറുകളെ കടത്തിവെട്ടിയിരുന്നു. എന്നാല്‍ കല്യാണം കഴിഞ്ഞതോടെ ആ സ്ഥാനം നസ്രിയയ്ക്ക് നഷ്ടപ്പെട്ടു.
പിന്നെ തിരിച്ചുവരവില്‍ തിളങ്ങിനിന്ന മഞ്ജു വാര്യര്‍ കുറച്ചുനാള്‍ ആ സ്ഥാനത്തേക്ക് വന്നിരുന്നു. എന്നാല്‍ ദാ ഇപ്പോള്‍ കാവ്യാ മാധവന്‍ മഞ്ജുവിനെ ബഹുദൂരം പിന്നിലാക്കി മൂപ്പത് ലക്ഷത്തിലേറെ ലൈക്കുകളുമായി മുന്നേറുകയാണ്.
തിരിച്ചുവരവില്‍ ഇത്തിരി നിറം മങ്ങിയെങ്കിലും ആരാധകരുടെ മനസില്‍ ഇന്നും കാവ്യക്ക് സ്ഥാനം നഷ്ടപ്പെട്ടിട്ടില്ലാ എന്നു തന്നെയാണ് ഈ ലൈക്കുകള്‍ സൂചിപ്പിക്കുന്നത്. കാരണം ഫേസ് ബുക്ക് പേജ് ഉണ്ടാക്കിയത് കാവ്യയാണെങ്കിലും ആ പേജിന് ഇത്ര പബ്ലിസിറ്റി നല്കിയത് കാവ്യയുടെ ആരാധകര്‍ തന്നെയാണ്. മഞ്ജു വാര്യരുടെ ഫേസ് ബുക്ക് പേജിന് 27 ലക്ഷത്തിലേറെ പേര്‍ ലൈക്ക് ചെയ്തിട്ടുണ്ട. ഇത് എപ്പോള്‍ വേണമെങ്കിലും മാറിമറിയാമെങ്കിലും ഇനി കുറച്ചു നാളത്തേക്ക് ഫേസ് ബുക്ക് പേജിലെ ലൈക്കുകളുടെ റാണി കാവ്യ തന്നെയായിരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha