ആരാധകന് പണികൊടുത്തു... നാദിര്‍ഷായ്ക്ക് വേണ്ടി കലാഭവന്‍മണി ആരാധകന് വേണ്ടത് കൊടുത്തു

സ്റ്റേജില്‍ കലാഭവന്‍മണിയുടെ മിമിക്രിയും പാട്ടും കൊഴുക്കുന്നു. കാണികളെ സ്റ്റേജില്‍ കയറ്റി പാടിക്കുന്നുമുണ്ട്. അങ്ങനെ സ്റ്റേജില്‍ കയറിയ ഒരുത്തന്‍ ഗായികമാരുടെ ഇടയില്‍ നിന്ന് മാറുന്നില്ല. സഹിക്കാന്‍ വയ്യാതെ വന്നപ്പോള്‍ നാദിര്‍ഷ അവനെ ഇറക്കിവിട്ടു. അവനത് പിടിച്ചില്ല. നാദിര്‍ഷ പാട്ടും പാടി കാണികള്‍ക്ക് ഇടയിലേക്ക് ഇറങ്ങിയപ്പോള്‍ ഇറക്കിവിട്ടവന്‍ വന്ന്, അധികം ഷൈനിംഗ് വേണ്ടെടാ കോപ്പേ എന്ന് പറഞ്ഞു. അടി കിട്ടിയപോലായി നാദിര്‍ഷാ. കലാഭവന്‍ മണിയോട് കാര്യം പറഞ്ഞു.
മണി തന്റെ നാടന്‍ പാട്ടുമായി കാണികളുടെ ഇടയിലേക്ക് ഇറങ്ങി. ബഹളം. കാണികളുടെ അടുത്തേക്ക് ചെന്നിട്ട് സ്റ്റേജില്‍ നില്‍ക്കുന്ന നാദിര്‍ഷയോട് ആംഗ്യത്തില്‍ ചോദിക്കും ഇവനാണോ നിന്നെ ചീത്ത പറഞ്ഞതെന്ന്. അല്ലെന്ന് നാദിര്‍ഷ കണ്ണിറുക്കും. അങ്ങനെ ഒടുവില്‍ ചീത്ത പറഞ്ഞവനെ കണ്ടെത്തി. മണി അവനും മൈക്ക് കൊടുത്ത് പാട്ട് പാടിച്ചു. എന്നിട്ട് സ്‌നേഹത്തോടെ അവന്റെ കഴുത്തില്‍ കൈയ്യിട്ട് കത്രിക പൂട്ടിട്ടു മുറുക്കി. പാട്ട് കൊഴുക്കുകയാണ്. മണി അവന്റെ കഴുത്തില്‍ നല്ല പോലെ മുറുക്കി. അവന്‍ വേദന കൊണ്ട് പുളയുകയാണ്. കാണികളാരും അറിയുന്നില്ല. നാദിര്‍ഷയ്ക്കും സന്തോഷമായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha