അവര്‍ ചതിച്ചു... മിനി സ്‌കര്‍ട്ട് കണ്ട് അന്‍സിബ കരഞ്ഞു

ഒരു തമിഴ്‌സിനിമയിലേക്ക് അന്‍സിബയെ ക്ഷണിച്ചു. അനാഥക്കുട്ടിയുടെ വേഷമാണെന്നാണ് പറഞ്ഞത്. ഫോട്ടോ ഷൂട്ട് ഉണ്ടാാവുമെന്ന് എഗ്രിമെന്റില്‍ പറഞ്ഞിരുന്നു. സിനിമയുടെ പ്രമോഷനും പോസ്റ്ററിനും വേണ്ടിമാത്രം ഫോട്ടോ ഷൂട്ട് നടത്തുന്നുെന്ന് അന്‍സിബയ്ക്ക് അറിയില്ലായിരുന്നു. ആ രംഗങ്ങളൊന്നും സിനിമയില്‍ ഉണ്ടാവില്ല. ഫോട്ടോ ഷൂട്ടിന് ചെന്നപ്പോഴാണ് തെറ്റ് പറ്റിയകാര്യം അന്‍സിബയ്ക്ക് മനസിലായത്.
അണിയറപ്രവര്‍ത്തകര്‍ മിനിസ്‌കര്‍ട്ട് തന്നു. അത് കണ്ട് താരം കരയാന്‍ തുടങ്ങി. പക്ഷെ, എഗ്രിമെന്റില്‍ പറഞ്ഞതാണ്. അഭിനയിച്ചില്ലെങ്കില്‍ നഷ്ടപരിഹാരം കൊടുക്കണമെന്നായി. ഒടുവില്‍ സ്‌കര്‍ട്ടിനടിയില്‍ കാല്‍പ്പാദം വരെയുള്ള സ്‌കിന്‍സ് ഇടാന്‍ സമ്മതിച്ചു. ഫോട്ടോ ഷൂട്ട് നടത്തിയെങ്കിലും സിനിമയില്‍ അഭിനയിച്ചില്ല. ദൃശ്യം ഇറങ്ങിയപ്പോള്‍ ആ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ നല്‍കി. വീട്ടിലെല്ലാവര്‍ക്കും വിഷമമായി. തനിക്ക് ടെന്‍ഷന്‍ കൊണ്ട് ഭ്രാന്ത് പിടിച്ചെന്ന് താരം ഓര്‍ത്തു.
പരാതി കൊടുക്കാന്‍ പലരും പറഞ്ഞു. അത് വാര്‍ത്തായായാല്‍ കൂടുതല്‍ പ്രശ്‌നമാകും. അതുകൊണ്ട് മിണ്ടാതെ ഇരുന്നു. അതിന് ശേഷം കഥ പറയാന്‍ വരുമ്പോളേ പറയും ഗ്ലാമര്‍ വേഷങ്ങള്‍ പറ്റില്ലെന്ന്. പുതിയ തമിഴ് പടത്തില്‍ ധാവണി ഉടുത്താണ് അഭിനയിക്കുന്നത്. പക്ഷെ, മഴയത്ത് പാടി അഭിനയിക്കുന്ന പാട്ടുണ്ട്. കള്ള് കുടിച്ചിട്ടാണത്. അത് വള്‍ഗറാകാതെയേ ചെയ്യൂ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha