കമലാഹാസന്‍ ഒരു സ്ത്രീയേയും പ്രണയിച്ചിട്ടില്ല

താന്‍ ഇന്ന് വരെ ഒരു സ്ത്രീയേയും പ്രണയിച്ചിട്ടില്ലെന്ന് കമല്‍ഹാസന്‍. സ്‌നേഹം, സൗഹൃദം, കടപ്പാട്, ബന്ധങ്ങള്‍ ഇതൊക്കെ ജീവിതത്തിലുണ്ടായിട്ടുണ്ട്. പക്ഷേ, ഒരിക്കലും പ്രണയം ഉണ്ടായിട്ടില്ല. ഒരേയൊരു പ്രണയം സിനിമ മാത്രമാണ്. വിവാഹത്തെക്കുറിച്ചും, ഭാര്യാഭര്‍ത്തൃബന്ധത്തെക്കുറിച്ചും പറഞ്ഞാല്‍, രണ്ടുവിവാഹം കഴിച്ചു. വാണിയും സരികയുമായുള്ള ആ ബന്ധങ്ങള്‍ വേര്‍പിരിഞ്ഞു. വിവാഹജീവിതം എനിക്കു ദുരനുഭവമായിരുന്നു. ഇഷ്ടമില്ലാത്ത ഒരാള്‍ക്കൊപ്പം ഒരു നിമിഷംപോലും ജീവിക്കാനാവില്ല. ഇഷ്ടമുള്ളവര്‍ക്കൊപ്പം ജീവിക്കാന്‍ വിവാഹം എന്ന ആചാരം ആവശ്യമില്ലതാനും.
വിവാഹം എന്നത് പ്രാകൃതമായ ഏര്‍പ്പാടാണ്. മനസ്സിനിഷ്ടപ്പെട്ട ഒരു പുരുഷനും സ്ത്രീയും ഒന്നിച്ചു ജീവിക്കുന്നതില്‍ എന്താണ് തെറ്റ്? വിമര്‍ശിക്കുന്നവര്‍ക്ക് എന്തുമാകാം. പക്ഷേ, ഒന്നിച്ചു ജീവിക്കുന്നവര്‍ക്ക് അത് ശരിയാണെങ്കില്‍ നമ്മളെന്തിനെതിര്‍ക്കണം? ഭാര്യ എന്നു പറയുന്നത് ഭാര്‍ത്താവിനൊപ്പം കിടപ്പറ പങ്കിടുന്നവളോ ഭക്ഷണം വിളമ്പിക്കൊടുക്കുന്നവളോ വസ്ത്രങ്ങള്‍ കഴുകിക്കൊടുക്കുന്നവളോ മാത്രമല്ല. ജീവിതപങ്കാളിയുടെ എല്ലാ കാര്യങ്ങളും പരസ്പരം അറിഞ്ഞു പ്രവര്‍ത്തിക്കേണ്ടവളാണ്. അല്ലാതെ രാവിലെ മുതല്‍ വൈകുന്നേരം വരെ ജോലിചെയ്ത് ക്ഷീണിച്ചു വീട്ടിലെത്തുന്ന ഭര്‍ത്താവിന് ഒരു ഗ്ലാസ് വെള്ളം നല്കാതെ പട്ടിക്കുട്ടിയേയും മടിയിലിരുത്തി ടിവിയിലെ ദൃശ്യങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നവളാകരുത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha