സാമൂഹ്യവിരുദ്ധനെന്നാണ് അമ്മ തന്നെ വിളിക്കാറെന്ന് ഷാരൂഖ്

രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന് പറഞ്ഞ് വിവാദങ്ങളില്‍പ്പെട്ട ഷാരൂഖ് തന്നെ തന്റെ സ്വഭാവത്തെപ്പറ്റി പറയുന്നതിങ്ങനെയാണ്. താന്‍ ആരോടും അധികം സംസാരിക്കാറില്ല. വീട്ടില്‍ പോലും സംസാരം കുറവാണെന്ന് താരം പറയുന്നു. സാമൂഹ്യവിരുദ്ധനെന്നാണ് തന്റെ അമ്മ വിളിക്കാറുള്ളതെന്നും കിങ് ഖാന്‍ പറയുന്നു. യഥാര്‍ത്ഥ ജീവിതത്തില്‍ താന്‍ ഒരു ഭീരുവാണെന്ന് ഷാരൂഖ് പറയുന്നു.
സമൂഹത്തില്‍ ഇടപെടാന്‍ തനിക്ക് അറിയില്ലെന്നാണ് അമ്മ പറയാറുള്ളതെന്നും താരം വ്യക്തമാക്കുന്നു. ആളുകളുമായി ഇടപഴകാനോ നന്നായി സംസാരിക്കാനോ തനിക്ക് പറ്റാറില്ല. അക്കാര്യത്തില്‍ താന്‍ തീര്‍ത്തും പരാജയമാണെന്നും താരം പറയുന്നു. യഥാര്‍ത്ഥ ജീവിതത്തില്‍ താനൊരു ലജ്ജാലുവും ഭീരുവുമാണെന്ന് ഷാരൂഖ് പറയുന്നു.
എല്ലാറ്റില്‍ നിന്നും അകന്ന് നില്‍ക്കാനാണ് പലപ്പോഴും ഇഷ്ടം. ഒറ്റയ്ക്ക് ഇരിക്കാന്‍ സമയം കണ്ടെത്താറുമുണ്ട്. വര്‍ഷങ്ങളായ് സിനിമാ ലോകത്തുണ്ടെങ്കിലും അധികം ബന്ധങ്ങള്‍ ഇല്ലെന്നും താരം പറയുന്നു. ബന്ധങ്ങള്‍ വളര്‍ത്താന്‍ ഇഷ്ടപ്പെടാറില്ലെന്നും ഷാരൂഖ് വ്യക്തമാക്കി. അഭിനയം ഏറ്റവും ഇഷ്ടമുള്ള കാര്യമാണ്. ക്യാമറയ്ക്കു മുന്നില്‍ അഭിനയിക്കാന്‍ എന്നും ഇഷ്ടപ്പെടുന്നു. അതിനേക്കാള്‍ വലിയ ഇഷ്ടമുണ്ടോയെന്നു പോലും അറിയില്ലെന്നും താരം പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























