ഫേസ്ബുക്ക് ബോറടിപ്പിക്കുന്നുവെന്ന് അനുഷ്‌ക

ഫേസ്ബുക്ക് ബോറടിപ്പിക്കുന്നുവെന്ന് തെന്നിന്ത്യന്‍ സുന്ദരി അനുഷ്‌ക ഷെട്ടി. ഫേസ്ബുക്ക് എന്നു കേട്ടാലേ അനുഷ്‌കയ്ക്ക് ദേഷ്യം വരും. ഫേസ്ബുക്ക് മാത്രമല്ല സോഷ്യല്‍മീഡിയ സൈറ്റുകള്‍ എല്ലാം ബോറടിപ്പിക്കുന്നു.
ഇന്നത്തെക്കാലത്ത് എല്ലാവരും ഫേസ്ബുക്കിലാണ് ജീവിക്കുന്നത്. എല്ലാദിവസവും അവരുടെ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍ ലോകത്തെ അറിയിക്കാനുള്ള മാര്‍ഗമായാണ് അവര്‍ ഫേസ്ബുക്കിനെ കാണുന്നത്. രാവിലെ എണീറ്റു, ഭക്ഷണം കഴിക്കാന്‍ പോകുന്നു എന്നിങ്ങനെയൊക്കെയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത്. താന്‍ ഇതില്‍ വിശ്വസിക്കുന്നില്ലെന്ന് അനുഷ്‌ക പറയുന്നു.
പക്ഷെ ഫേസ്ബുക്കില്‍ അനുഷ്‌കയുടെതായി 10 ലക്ഷം ലൈക്‌സ് ഉള്ള ഔദ്യോഗിക പേജ് ഉണ്ട്. എന്നാല്‍ ഒരു സെലിബ്രിറ്റി മാനേജ്‌മെന്റ് ടീം ആണ് ഇതിനു പിന്നിലെന്നും അനുഷ്‌ക വ്യക്തമാക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha