മറുപിള്ളയെ കഴിക്കാനൊരുങ്ങി കിം കര്‍ദ്ദാഷിയാന്‍

രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിക്കഴിഞ്ഞ പ്രശസ്ത റിയാലിറ്റി ഷോ താരം കിം കര്‍ദ്ദാഷിയാന്‍ പ്രസവാനന്തരം മറുപിള്ളയെ കഴിക്കാനൊരുങ്ങുന്നു. വിവാദങ്ങളിലൂടെയും വിശേഷങ്ങളിലൂടെയും എന്നും വാര്‍ത്തകളില്‍ ഇടം നേടുന്ന താരമാണ് കിം കര്‍ദ്ദാഷിയാന്‍. കുഞ്ഞു ജനിച്ചതിനു ശേഷം മറുപിള്ളയെ കഴിക്കുമെന്ന പ്രഖ്യാപനമാണ് കിം ഇപ്പോള്‍ നടത്തിയിരിക്കുന്നത്. പ്രസവാനന്തരമുണ്ടാകുന്ന വിഷാദരോഗം തടയാനാണിതെന്നാണ് താരം പറയുന്നു.
മറുപിള്ളയെ ഗുളിക രൂപത്തിലാക്കിയതിനു ശേഷമാകും കളിക്കുകയെന്ന് കിം പറഞ്ഞു. നേരത്തെ മകള്‍ നോര്‍ത്തിനെ പ്രസവിച്ചതിനു ശേഷവും കിം മറുപിള്ള ഗുളികരൂപത്തിലാക്കി കഴിച്ചിരുന്നു. നോര്‍ത്തിന്റെ പ്രസവശേഷം മറുപിള്ള ഗുളികയാക്കി കഴിച്ചതുവഴി തനിക്കു വിഷാദരോഗമൊന്നും ബാധിച്ചില്ലെന്നു മാത്രമല്ല കൂടുതല്‍ ഊര്‍ജം ലഭിച്ചുവെന്നും താരം വെബ്‌സൈറ്റിലൂടെ വ്യക്തമാക്കി. അതിനാല്‍ ഇത്തവണയും അതിനൊരുങ്ങുകയാണ്. ഓരോ തവണ ഈ ഗുളിക കഴിക്കുമ്പോഴും പ്രത്യേക കരുത്താണു ലഭിക്കുന്നതെന്നും താരം പറയുന്നു. പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ ആയ കാനീ വെസ്റ്റ് ആണ് കിമ്മിന്റെ ഭര്‍ത്താവ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























