മലയാള നടിമാരുടെ അഭിനയ ജീവിതത്തില്‍ ഇടപെടുന്ന നടനാര്? ആരോപണം വീണ്ടും ജനപ്രിയന്‍ നടനിലേക്കോ?

നടിയും തന്റെ അടുത്ത സുഹൃത്തുമായ ഒരാളെ സഹായിച്ചതിന്റെ പേരില്‍ തനിക്ക് മലയാള സിനിമയില്‍ അവസരം ഇല്ലാതായിയെന്ന നടി ഭാവനയുടെ ആരോപണം സിനിമാ ലോകത്ത് വന്‍ ചര്‍ച്ചയാകുന്നു. മലയാളത്തിലെ തന്നെ ഒരു പ്രമുഖ നടന്‍ ഇടപെട്ട് തന്റെ അവസരങ്ങള്‍ കുറച്ചു. എന്നാല്‍ ഇത് എനിക്ക് അനുഗ്രഹമാവുകയാണ് ഉണ്ടായത്. ഇതിലൂടെ ചില നിലവാരമില്ലാത്ത ചിത്രങ്ങള്‍ ഒഴിവാക്കാന്‍ സാധിച്ചുവെന്നാണ് ഭാവന പറഞ്ഞത്.
എന്നാല്‍ ആരാണ് ആ നടനെന്നാണ് സിനിമാ ലോകം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. നേരത്തെ തന്നെ നടി മഞ്ജുവാര്യരും ഇതേ പരാതിയുമായി രംഗത്ത് വന്നിരുന്നു. മഞ്ജുവിന്റെ ആരോപണം അന്ന് ചര്‍ച്ചയാവുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓര്‍ഡ് ആര്‍യു എന്ന സിനിമയില്‍ അഭിനയിച്ചത്.
അതിന് പിറകേയാണ് ഭാവനയും തന്റെ അവസരങ്ങള്‍ മലയാളത്തിലെ പ്രമുഖ നടന്‍ ഇടപെട്ട് തടയുന്നുവെന്ന ആരോപണം ഉന്നയിച്ചത്. കഴിഞ്ഞ ഒരു വര്‍ഷമായി ഭാവനയ്ക്ക് മലയാളത്തില്‍ സിനിമകള്‍ ഇല്ലായിരുന്നു എന്ന് തന്നെ പറയാം. ഭാവന തന്നെയാണ് ഇക്കാര്യം പ്രമുഖ ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. അത് വെറുമൊരു ഗോസിപ്പല്ല, ഒരു സത്യമാണ്. തന്റെ ഒരു പെണ്‍ സുഹൃത്ത് ഒരു സഹായം അഭ്യര്‍ത്ഥിച്ചു. അവരുടെ കുടുംബ ജീവിദത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നും അതില്‍ താന്‍ സഹായിക്കണമെന്നുമായിരുന്നു അഭ്യര്‍ത്ഥന. ഒന്നു ചിന്തിച്ചപ്പോള്‍ തന്റെ ജീവിതത്തിലും ഈ സാഹചര്യങ്ങള്‍ ഉണ്ടയേക്കാം. അതിനാല്‍ താന്‍ അവരെ സഹായിച്ചെന്നാണ് ഭാവന ഡക്കാന്‍ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha