ഭാവന പരാതി കൊടുത്താലും ഫലമില്ല

ഭാവനയുടെ അവസരങ്ങള്‍ തുടര്‍ച്ചയായി മുടക്കുന്ന നടനെതിരെ പരാതി നല്‍കാന്‍ അമ്മയുടെ ഭാരവാഹി ഇടവേള ബാബു ആവശ്യപ്പെട്ടെങ്കിലും പരാതി നല്‍കിയാലും ഫലമുണ്ടാകില്ല. കാരണം ഭാവനയെ ഒതുക്കിയത് നടന്‍ ദിലീപാണ്. അത് എല്ലാവര്‍ക്കും അറിയാം. പരാതി കൊടുത്താലും നടപടി ഉണ്ടാകില്ലെന്ന് ഭാവനയ്ക്കറിയാം. ദിലീപ് -മഞ്ജുവാര്യര്‍ പ്രശ്‌നത്തില്‍ മഞ്ജുവിന്റെ കൂടെ നിന്നതിനാണ് ദിലീപ് ഭാവനയുടെ അവരസങ്ങള്‍ ഇല്ലാതാക്കിയത്. ആദ്യം വൈശാഖിന്റെ കസിന്‍സില്‍ നിന്നാണ് വെട്ടിമാറ്റിയത്.
ദിലീപും പ്രമുഖ താരങ്ങളും ഗള്‍ഫ് ഷോയ്ക്ക് പോയപ്പോള്‍ യുവനടിയുമായി ദിലീപ് അടുപ്പം കാണിച്ചെന്ന് ഭാവന പറഞ്ഞെന്നാണ് ആക്ഷേപം. ഇക്കാര്യം അറിഞ്ഞതോടെയാണ് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടായതെന്നും പറയപ്പെടുന്നു. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യയിലെ പല ചിത്രങ്ങളില്‍ നിന്നും ഭാവന ഔട്ടായി. ഒടുവില്‍ ഷോട്ഫിലിമില്‍ വരെ അഭിനയിക്കേണ്ടി വന്നു. ശ്യാമപ്രസാദിന്റെ ഇവിടെയില്‍ ഇടപെടലുകളൊന്നും നടക്കാത്തത് കൊണ്ട് ദിലീപ് ഒഴിവാക്കണമെന്ന് പറഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്.
ദിലീപ് മാത്രമല്ല മലയാളത്തിലെ പല പ്രമുഖ താരങ്ങളും തങ്ങള്‍ക്ക് ഇഷ്ടമല്ലാത്തവരെ തങ്ങളുടെ സിനിമകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ന്യൂഡല്‍ഹിക്ക് ശേഷം നടന്‍ ദേവന് 18 മാസം സിനിമയില്ലാതെ വീട്ടിലിരിക്കേണ്ടി വന്നു. മുകേഷും മറ്റൊരു നടനും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പല സിനിമകളില്‍ നിന്നും മുകേഷിനെ മാറ്റി നിര്‍ത്തി. രഹസ്യപൊലീസ് എന്ന ചിത്രത്തില്‍ ജയറാമിനൊപ്പം അഭിനയിക്കില്ലെന്ന് സുരേഷ് ഗോപി വാശിപിടിച്ചതോടെ ജയറാം രണ്ട് കഥാപാത്രങ്ങളും ചെയ്തു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























