സ്വത്തെല്ലാം വേലക്കാരിക്ക് എഴുതി വച്ച് തെലുങ്ക് നടന്‍ ആത്മഹത്യ ചെയ്തു

സ്വത്തെല്ലാം വേലക്കാരിക്ക് എഴുതിവച്ച് നടന്‍ ആത്മഹത്യചെയ്തു. തെലുങ്ക് നടന്‍രംഗനാഥാണ് തന്റെ സ്വത്തുക്കള്‍ വീട്ടു ജോലിക്കാരിക്ക് എഴുതിവച്ച് ആത്മഹത്യ ചെയ്തത.് രംഗനാഥ് വിഷാദരോഗത്തിന് അടിമയായിരുന്നു. അടുത്ത കാലത്തായി അദ്ദേഹം പൊതുവെ അലസനും ചിന്താധീനനുമായിരുന്നുവെന്ന് അടുപ്പമുള്ളവര്‍ പറഞ്ഞു.
പതിവായുണ്ടായിരുന്ന ടെന്നീസ് കളിമുടങ്ങുകയും ഭക്ഷണ കാര്യങ്ങളില്‍ പോലും അശ്രദ്ധ കാട്ടുകയും ചെയ്തിരുന്നു. മുന്നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള രംഗനാഥ് റെയില്‍വേയില്‍ ഉദ്യാഗ സ്ഥനായിരുന്നു. ആറ് വര്‍ഷങ്ങളായി രംഗനാഥന്റെ വീട്ടിലെ ജോലിക്കാരിയായ മീനാക്ഷിക്കാണ് അദ്ദേഹം സ്വത്ത് മുഴുവന്‍ എഴുതി വച്ചത.് ഭാര്യയുടെ മരണശേഷം രംഗനാഥന്റെ വീട്ടില്‍ ജോലിക്കാരിയായി എത്തിയതാണ് മീനാക്ഷി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha