സുരാജിന്റെ കാമുകിമാരെല്ലാം കാലുമാറി

സുരാജിന്റേത് പ്രണയവിവാഹമായിരുന്നെന്നാണ് താരം പറയുന്നത്. സുപ്രീയയെ കണ്ട് ഇഷ്ടപ്പെട്ട് വീട്ടില്‍ പറയുകയായിരുന്നു. അതിന് മുമ്പും താരത്തിന് ഒരുപാട് പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതൊക്കെ അമ്മയോട് പറഞ്ഞിട്ടുണ്ട്. പക്ഷെ, രണ്ട് ദിവസം കഴിയുമ്പോ അവളുമാര് കാല് മാറും. എല്ലാം വണ്‍വേ ആയിരുന്നു. അതുകൊണ്ട് സുപ്രിയയുടെ കാര്യം പറഞ്ഞപ്പോഴും അമ്മ കാര്യമായി എടുത്തില്ല.
അമ്പലത്തില്‍ വെച്ച് ഒരു കുട്ടിയെ കണ്ടു ഇഷ്ടമായി എന്ന് അമ്മ വിലാസിനിയോട് പറഞ്ഞു. കല്യാണം കഴിക്കണമെന്ന് പറഞ്ഞു. അങ്ങനെ കാണുന്നവരെയൊക്കെ കെട്ടാന്‍ പറ്റില്ലെന്നും അവര്‍ക്ക് കൂടി തോണമെന്നും അമ്മ പറഞ്ഞു. അങ്ങനെ പോയി കണ്ടാണ് സുരാജിന്റെ കല്യാണം ഉറപ്പിച്ചത്. ഇപ്പം മൂന്ന് കുട്ടികളായി. കാശിനാഥന്‍, വാസുദേവ്, ഹൃദ്യ. സുരാജിപ്പോള്‍ എറണാകുളത്താണ് താമസം. അമ്മ വെഞ്ഞാറമൂട്ടിലും. ആഴ്ചയില്‍ ഒരിക്കല്‍ അമ്മയെ കാണാന്‍ വരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha