Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

കാല്‍തൊട്ടു വന്ദനം നേട്ടത്തിനല്ല; കുറ്റപ്പെടുത്തുന്നവര്‍ക്ക് പത്മകുമാറിന്റെ തുറന്ന മറുപടി

30 DECEMBER 2015 02:07 PM IST
മലയാളി വാര്‍ത്ത.

ഈ വര്‍ഷത്തെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ പത്മകുമാര്‍, അവാര്‍ഡ് ഏറ്റ് വാങ്ങിയതിന് ശേഷം ചടങ്ങില്‍ വിശിഷ്ടാതിധിയായ മോഹന്‍ലാലിന്റെ കാല്‍തൊട്ട് വന്ദിച്ച ഫോട്ടോ അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. കാല്‍ തൊട്ട് വണങ്ങിയത് സിനിമ നടനെയല്ല ഭാവി ചരിത്രത്തെയാണ് എന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. എന്നാല്‍ ചിത്രത്തെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തി. മോഹന്‍ലാലിനെ അധിക്ഷേപിക്കുന്ന കമന്റുകളും ഇതിനൊപ്പമുണ്ടായിരുന്നു. ഇതിന് മറുപടിയുമായി പത്മകുമാര്‍ തന്നെ രംഗത്തെത്തി. തുറന്ന മറുപടി എന്ന തലക്കെട്ടോടെയാണ് പത്മകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.
പത്മകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
തുറന്ന മറുപടി...
എന്റെ ജോലിയുമായി ബന്ധപ്പെട്ട് പല പോസ്റ്റുകളും ഞാന്‍ ഫേസ്ബൂക്കില്‍ ഇട്ടിട്ടുണ്ട്. പക്ഷേ, ഒരു പോസ്റ്റിന് ഇത്രയധികം കമന്റൂം ലൈക്കും ആദ്യമായിട്ടാണ് എനിക്ക് കിട്ടുന്നത്. കാരണം എന്റെ പോസ്റ്റിന്റെ ശക്തിയല്ല, മോഹന്‍ലാല്‍ എന്ന വ്യക്തിയുടെ മാസ്മരികത ഒന്നു മാത്രമാണ്. കമന്റുകളില്‍ കണ്ട ചിലത് ഞാന്‍ ഇതോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വ്യക്തി പരമായി മോഹന്‍ലാല്‍ എന്ന ആളെ എനിക്കറിയില്ല. എല്ലാവരെയും പോലെ ദൂരെ നിന്നു കാണുകയും അറിയുകയും ചെയ്ത ഒരാളാണ് ഞാനും. പൂവിന്റെ മണം കൈയ്യിലെടുക്കാതെ പകര്‍ന്നു കിട്ടുന്നതുപോലെ ആദ്ദേഹത്തിന്റെ പ്രഭാവവും എന്നിലും എത്തിയുട്ടുണ്ട്, നടനായും നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമയായും. സംവിധായകാനാകാന്‍ ആഗ്രഹിച്ച എന്റെ യാത്രയില്‍ വിളക്കിച്ചേര്‍ത്ത ഒരധ്യായമായിരുന്നു ആഭിനയം. പല പ്രമുഖ നടന്‍മാരോടൊപ്പം ഞാന്‍ ആഭിനയിച്ചിട്ടുണ്ട്. നിവേദ്യത്തിന് ശേഷം ഒരിക്കല്‍ ശ്രീ.എം.പത്മകുമാറിന്റെ ശിക്കാര്‍ എന്ന സിനിമയില്‍ ആഭിനയിക്കാന്‍ എനിക്ക് അവസരം ലഭിച്ചതാണ്. മോഹന്‍ലാലിന്റെ ഇട്രഡക്ഷന് വേണ്ടിയുള്ള സംഘടന സീനില്‍ വരുന്ന അള്ളു സലീം എന്ന കഥാപാത്രത്തെ അവതിരിപ്പിക്കാനായിരുന്നു എന്നെ വിളിച്ചത്. ലൊക്കേഷനിലേത്തി മേക്കപ്പിട്ട് നില്‍ക്കുമ്പോള്‍ എനിക്ക് വല്ലാത്തൊരു ഭയം. അഭിനയത്തില്‍ ജീവിക്കുമെന്ന് കേട്ട ആദ്ദേഹത്തോടൊപ്പം നില്‍ക്കാന്‍ ചങ്കിടുപ്പ്. ഒരു നടനായി ആദ്ദേഹത്തിന്റെ മുന്നില്‍ എത്താന്‍ എനിക്ക് എന്നെ പേടിയായിരുന്നു. മേക്കപ് അഴിച്ചുവെച്ച് സംവിധായകനോട് അനുവാദം ചോദിച്ച് പിന്‍വാങ്ങി.
എല്ലാവരും കുത്തി വരക്കുന്ന കോണക വാലു പോലെയുള്ള കേരളത്തിന് കിട്ടിയ അതുല്യ പ്രതിഭയാണ് ശ്രീ മോഹന്‍ലാന്‍. ദോഷൈകദൃക്കുകള്‍ വിമര്‍ശിച്ചെന്നിരിക്കും, അവയൊക്കെ സത്യങ്ങള്‍ ആണെങ്കില്‍ പോലും, ഗൌരവമായി കാണാന്‍ എന്നെപോലെയുള്ളവര്‍ക്ക് കഴിയുന്നില്ല. സ്വകാര്യമായി ചെയ്യുന്ന പാപങ്ങളെക്കാല്‍ എത്രയോ ചെറുതാണ് തുറന്ന ഇതിഹാസത്തിലെ പടര്‍ന്ന മഷി.
പിന്നെ കാലില്‍ തൊട്ടു വന്ദിച്ചത്. എനിക്ക് ശ്രീ.മോഹന്‍ലാലില്‍ നിന്നും ഒന്നും പ്രതീക്ഷിച്ചല്ല. പടന്നു പന്തലിച്ചു നില്‍ക്കുന്ന വന്‍വൃക്ഷത്തിന്റെ നെറുകയില്‍ തൊടുവാന്‍ ഉയരമില്ലാത്ത ഞാന്‍, താങ്ങി നിര്‍ത്തുന്ന വേരിന്റെ ഉറപ്പില്‍ ഒന്നു തൊട്ടു എന്നു മാത്രം.
അവാര്‍ഡ് വിതരണവേദിയിലെത്തിയ പല നടന്മാരോടുള്ള ജനങ്ങളുടെ തണുത്ത പ്രതിരകണം ഞാന്‍ നേരിട്ട് കണ്ടതാണ്. മോഹന്‍ലാല്‍ എന്ന ഭാവി ലോക മലയാള ചരിത്രത്തിന്റെ വരവിലെ ജനലക്ഷങ്ങളുടെ ആര്‍ത്തിരന്പല്‍ കണ്ടിട്ടല്ല സുഹൃത്തുക്കളെ ഞാനിത് പോസ്റ്റ് ചെയ്തത്. ഞാന്‍ കണ്ട സ്വപ്‌നത്തെ പകല്‍ വെളിച്ചത്തില്‍ കൊണ്ടുവരുവാനുള്ള ആര്‍ത്തിമാത്രമായിരുന്നു കാല്‍തൊട്ടു വന്ദിക്കുന്ന ആ ചിത്രം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (2 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (2 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (3 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (4 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (4 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (5 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (5 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (6 hours ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (6 hours ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (6 hours ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (6 hours ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (6 hours ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (6 hours ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (6 hours ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (6 hours ago)

Malayali Vartha Recommends