വിവാഹജീവിതം പരാജയമായിരുന്നു പക്ഷേ ജീവനോടും ജീവിതത്തോടും പൊരുതുമെന്ന് മംമ്ത

വിവാഹജീവിതം പരാജയമായിരുന്നു. അതിന് ശേഷം ഇതുവരെ എനിക്ക് ഒരു കൂട്ട് വേണമെന്ന് തോന്നിയിട്ടില്ല. എല്ലാം ഒറ്റയ്ക്ക് നേരിടാന്‍ ഞാന്‍ പഠിച്ചു. രോഗത്തിന്റെ കടുത്ത വേദനകള്‍ക്കിടയിലും ഞാന്‍ ചിന്തിക്കുകയായിരുന്നു നാളകളെ എങ്ങനെ ഫേസ് ചെയ്യണമെന്ന്. വിവാഹം പരാജയമായിരുന്നുവെന്നത് സത്യമാണ്.
നമ്മുടെ ജീവിതം പൂര്‍ണമാകാന്‍ ആഗ്രഹിക്കുമ്പോഴാണ് കംപാനിയന്‍ഷിപ് വേണമെന്നു തോന്നുന്നത്. ഞാന്‍ ബുദ്ധിമുട്ടനുഭവിക്കുന്ന സമയത്ത് ഒരു സപ്പോര്‍ട്ട് വേണമെന്ന് ആഗ്രഹിച്ചിരുന്നു. ഒരുപാട് സപ്പോര്‍ട്ട് പേരന്റ്‌സിന്റെ അടുത്ത് നിന്ന് കിട്ടുന്നുണ്ട്. അതുപോലെ എന്റെ ഫാമിലി മെമ്പേഴ്‌സിന്റെ സപ്പോര്‍ട്ടും ഉണ്ടായിരുന്നു. എന്റെ രോഗത്തെക്കുറിച്ച് ഡോക്ടര്‍ പറഞ്ഞത് രോഗം പൂര്‍ണമായും മാറാന്‍ സാധ്യതയില്ല. ഈ രോഗം കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റും. ഒരു പക്ഷേ ഈ രോഗം തിരിച്ചുവന്നേയ്ക്കാം. സമയം പ്രോഗ്രസ് ചെയ്യുന്നുണ്ട്. റിസേര്‍ച്ച് പ്രോഗ്രസ് ചെയ്യുന്നുണ്ട്. മരുന്നുകള്‍ പ്രോഗ്രസ് ചെയ്യുന്നുണ്ട്. തിരിച്ചുവരവിനുള്ള പ്രതീക്ഷ നഷ്ടപ്പെട്ടപ്പെട്ടപ്പോള്‍ എല്ലാവരുമായിട്ട് അകലം കാണിച്ചു. എന്റെ പേരന്റ്‌സ് ഉള്‍പ്പെടെ. എനിക്ക് സ്വന്തം സന്തോഷം തോന്നുന്ന സമയത്ത് എന്റെ ഫാമിലിയുടെ അടുത്ത് തിരിച്ചുവരണമെന്ന് ആഗ്രഹിച്ചിരുന്നു. നമ്മുടെ മനസിന് ആരോഗ്യമില്ലെങ്കില്‍ ശരീരത്തിനും ആരോഗ്യമില്ല. ഇപ്പോള്‍ അമേരിക്കയിലാണ് താമസിക്കുന്നത്. ഇപ്പോള്‍ ഞാന്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നപ്പോള്‍ അച്ഛന്റെയും അമ്മയുടെയും അടുത്തിരിക്കുമ്പോള്‍ അവരുടെ മുഖത്ത് സന്തോഷം മാത്രമേ കാണാന്‍ പറ്റുന്നുള്ളൂ.
സിനിമയില്‍ നിന്ന് എനിക്ക് നല് സപ്പോര്‍ട്ട് കിട്ടുന്നുണ്ട്. എറ്റവും കൂടുതല്‍ എന്നെ പിന്തുണയ്ക്കുന്നതും വിഷേശങ്ങള്‍ തിരക്കുന്നതും മമ്മുക്കയാണ്. സഹപ്രവര്‍ത്തകരുടെ കാര്യങ്ങളില്‍ ഇത്രയും ഉത്കണ്ഡയുള്ള മമ്മുക്കയെ കാണുബോള്‍ ബഹുമാനം തോന്നുമെന്നും മംമ്ത പറഞ്ഞു. മമ്മൂക്ക അങ്ങനെ എന്നോട് സംസാരിക്കാറുണ്ട്. എന്റെ ഓരോ കാര്യങ്ങള്‍ ചോദിക്കുമ്പോള്‍ എനിക്ക് ഭയങ്കര ബഹുമാനമാണ് തോന്നുന്നതെന്നും മംമ്ത പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha