രണ്‍ബീറും കത്രീന പ്രണയത്തില്‍ വിള്ളല്‍ സംഭവിച്ചിട്ടുണ്ടൊ?

അടുത്തിടെ രണ്‍ബീറും കത്രീനയും അടിച്ചുപിരിഞ്ഞു എന്നൊരു വാര്‍ത്ത അങ്ങാടിപ്പാട്ടു പോലെ എല്ലാവരുടെയും കാതുകളിലെത്തി. ഒരു പ്രണയവാര്‍ത്ത പ്രചരിക്കുന്നതിനെക്കാള്‍ വേഗത്തില്‍ ഈ പ്രണയം പൊളിഞ്ഞ വാര്‍ത്ത സോഷ്യല്‍ മീഡിയകളില്‍ കറങ്ങിനടന്നു. വാര്‍ത്ത കിട്ടിയവര്‍ കിട്ടിയവര്‍ അത് ഫോര്‍വേഡ് ചെയ്ത് അവരുടെ ദൗത്യം നിറവേറ്റി. ഒടുവില്‍ ഒന്നും സംഭവിക്കാത്ത പോലെ രണ്‍ബീറും കത്രീനയും ഒന്നിച്ചെത്തിയപ്പോള്‍ അയ്യയ്യോ അക്കിടി പറ്റിയല്ലോ എന്നായി എല്ലാവരും.
ബോളിവുഡ് നടന്‍ ശശി കപൂര്‍ മുംബൈയിലെ വീട്ടില്‍ ഒരുക്കിയ ക്രിസ്മസ് വിരുന്നില്‍ പങ്കെടുക്കാനായിരുന്നു ഇരുവരും ഒരുമിച്ചെത്തിയത്. അതോടെ അതുവരെ ഊതിപ്പെരുപ്പിച്ച കഥകള്‍ വെറും കെട്ടുകഥകളാണെന്ന് ബോധ്യപ്പെട്ടു. ഇരുവരും ഇപ്പോള്‍ ഒരുമിച്ചല്ലെന്നും ചടങ്ങുകളില്‍ പോലും ഒരുമിച്ച് പങ്കെടുക്കാറില്ലെന്നും ഇരുവരും തമ്മിലുള്ള പ്രണയത്തില്‍ വിള്ളല്‍ സംഭവിച്ചിട്ടുണ്ടെന്നുമുള്ള രീതിയിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. ലണ്ടന്‍ സന്ദര്‍ശനം ഒഴിവാക്കിയാണ് ഇരുവരും ഈ ചടങ്ങില്‍ പങ്കെടുത്തത്.
ഇപ്പോഴിതാ ഇരുവരുടെയും ചുംബന സീനും പകര്‍ത്തിയിരിക്കുകയാണ് പാപ്പരാസികള്‍.
രണ്‍ബീറിന്റെ ബാന്ദ്രയിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് പാപ്പരാസികള്‍ ചുംബനരംഗം പകര്‍ത്തിയത്. ഫിത്തൂര്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായ ശേഷമാണ് കത്രീന എത്തിയത്. രാത്രി മുഴുവന്‍ കത്രീനയെ കാത്ത് രണ്‍ബീര്‍ ഇരിക്കുകയായിരുന്നെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കത്രീന എത്തിയ ഉടന്‍ ആലിംഗനം ചെയ്ത് ചുംബിച്ചെന്നും ഏകദേശം അരമണിക്കൂറോളം ഇവര്‍ സംസാരിച്ചിരുന്നെന്നും പാപ്പരാസികള്‍ പറയുന്നു. മുംബൈ ബാന്ദ്ര കാര്‍ട്ടര്‍ റോഡിലെ കടലിനഭിമുഖമായ പെന്റ് ഹൗസിലേക്ക് ഇരുവരും താമസം മാറ്റിയത് വാര്‍ത്തായായിരുന്നു. 15 ലക്ഷം രൂപയാണ് മാസവാടക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha