സംവൃതാ സുനില്‍ കമ്പനി തുടങ്ങുന്നു

സംവൃതാ സുനിലും ഭര്‍ത്താവ് അഖിലും അമേരിക്കയില്‍ കമ്പനി തുടങ്ങുന്നു. അമേരിക്കയിലെ സിലിക്കണ്‍ വാലിയില്‍ സിഡ്ണി ബേസ് കമ്പനിയുടെ ഗെയിമിംഗ് വിഭാഗത്തിലാണ് അഖില്‍ ജോലി ചെയ്യുന്നത്. ഫോണിലും കമ്പ്യൂട്ടറിലുമുള്ള ഗെയിം തയ്യാറാക്കുന്ന കമ്പനിയാണ്. താമസിക്കാതെ സ്വന്തമായി ഗെയിം കമ്പനി തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് താരത്തിന്റെ ഭര്‍ത്താവ്. സംവൃതയായിരിക്കും കമ്പനിയുടെ ഫിനാന്‍സ് കണ്‍ട്രോളര്‍. അതേസമയം അഭിനയത്തോട് വിട പറഞ്ഞിട്ടില്ലെന്നും താരം പറഞ്ഞു. പിടിച്ചുലയ്ക്കുന്ന കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ അഭിനയിക്കും.
സെലിബ്രിറ്റി സ്റ്റാറ്റസും താരപദവിയും ഇല്ലാതെ സ്വകാര്യതയും സ്വാതന്ത്ര്യവും ആഘോഷിച്ച് വീട്ടമ്മയായി കഴിയുകയാണ് സംവൃത. പതിനേഴാം വയസിലാണ് താരം സിനിമയിലെത്തിയത്. അതുകൊണ്ട് സാധാരണ കുട്ടികളെ പോലെ കറങ്ങിനടക്കാനോ, ഒറ്റയ്ക്ക് ഷോപ്പിംഗിന് പോകാനോ സാധിച്ചിട്ടില്ല. അതിന്റെയെല്ലാം കേട് തീര്‍ത്തത് അമേരിക്കയില്‍ വന്ന ശേഷമാണെന്ന് സംവൃത പറഞ്ഞു. ഇപ്പോള്‍ അമേരിക്കയുമായി മാനസികമായി പൊരുത്തപ്പെട്ടു. അതുകൊണ്ടാണ് കമ്പനി തുടങ്ങാന്‍ ആലോചിച്ചത്.
കുട്ടികളെ അമേരിക്കയില്‍ പഠിപ്പിക്കാനാണ് ആഗ്രഹം. മലയാളികള്‍ കുറച്ചുള്ള സ്ഥലത്താണ് താമസിക്കുന്നത്. അതുകൊണ്ട് ആരാധകരുടെ ശല്യവും കുറവാണ്. മാളിലൊക്കെ വച്ച് അപൂര്‍വമായി ചിലരെ കണ്ടുമുട്ടും. ഓടിവന്ന് പരിചയപ്പെട്ട് ഫോട്ടോ എടുത്ത് പിരിയും. അത്ര തന്നെ. നാട്ടിലേക്ക് വര്‍ഷത്തില്‍ ഒരിക്കലോ മറ്റോ വരാനൊക്കൂ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha