പേളിയും ജി.പിയും ജെമിനി

പേളി മാണിയും ജി.പിയും ജെമിനിയാണ്. അതുകൊണ്ട് പേളി എപ്പോള്‍ കരയും എന്ന് വരെ പ്രവചിക്കാനാകുമെന്ന് ജി.പി. വളരെ മനസിലാക്കുന്ന സുഹൃത്താണ് പേളി. ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടക്കം ജി.പിക്ക് ഒരുപാട് സൗഹൃദങ്ങളുണ്ട്. അവരെല്ലാം അക്വാറിയസാണ്. പക്ഷെ, പേളിമാത്രം ജമിനി. സിനിമയിലെ അടുത്ത സുഹൃത്ത് മിയയാണ്. രണ്ട് പെണ്‍സുഹൃത്തുക്കളുമായി നല്ല കെമിസ്ട്രിയാണുള്ളത്.
നന്നായി മനസിലാക്കുന്ന അടുത്തിടപഴകുന്ന ബന്ധങ്ങളില്‍ പ്രണയം ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ കരിയറിനോടുള്ള ഇഷ്ടക്കൂടുതല്‍ കാരണം ജി.പി തല്‍ക്കാലം പ്രണയിക്കാനില്ല. പ്രണയിക്കാന്‍ തുടങ്ങിയാല്‍ ജീവിതത്തിന് അച്ചടക്കം വേണം. കാമുകിയുമായി ചെലവഴിക്കാന്‍ സമയം വേണം. ഇപ്പോഴതിന് കഴിയില്ലെന്നും ജി.പി പറഞ്ഞു.
ഇരുവരും അവതാരകരാണ്. എന്നാല്‍ താമസിക്കാതെ ഒരു സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുമെന്നും അറിയുന്നു. എന്തായാലും ഇരുവരും അതേക്കുറിച്ച് സൂചന പോലും നല്‍കുന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha