ആഷിഖിന്റെ അയണ്‍ലേഡി ലേഡി റിമയല്ല

ആഷിഖ് അബുവിന്റെ ജീവിതത്തിലെ അയണ്‍ലേഡി ലേഡി റിമയല്ല, ഉമ്മച്ചിയാണ്. ഉമ്മച്ചിയുണ്ടെങ്കില്‍ വീട് ശരിക്കും ഉല്‍സവപ്പറമ്പാണ്. ഇപ്പോഴത്തെ കാലത്ത് കൂട്ടുകുടുംബത്തിന് വലിയ വിലയില്ലെന്ന് പലരും പറയുമ്പോഴും ഇവിടെ അങ്ങനെയല്ല. ആഷിഖിനെ ഇക്കാണുന്ന തരത്തില്‍ രൂപപ്പെടുത്തിയത് ഉമ്മച്ചിയാണ്. ആഷിഖ് തന്നോടും പെണ്‍സുഹൃത്തുക്കളോടും മാന്യമായി പെരുമാറുന്നതിന്റെ രഹസ്യം തന്നെ ഉമ്മച്ചിയാണ്. ഉമ്മച്ചായാണ് ആഷിഖിന്റെ ഭാഗ്യം, ഇപ്പോള്‍ റിമയുടെ.
പലപ്പോഴും അമ്മമാര്‍ പെണ്‍മക്കളെയാണ് രൂപപ്പെടുത്താറാണ്. എന്നാല്‍ ഇന്നത്തെ കാലത്ത് പെണ്‍കുട്ടികളോട് എങ്ങനെ പെരുമാറണമെന്ന് അമ്മമാര്‍ ആണ്‍മക്കള്‍ക്ക് പറഞ്ഞ് കൊടുക്കേണ്ട ഗതികേടിലാണ്. തന്റെ വീട് വലിയ സമ്പന്നതയിലല്ലായിരുന്നെന്ന് ആഷിഖ് പറഞ്ഞു. ഉമ്മച്ചിക്കും റിമയ്ക്കും തമ്മില്‍ വലിയ സാമ്യമുണ്ട്. കൃത്യമായ അഭിപ്രായങ്ങളുണ്ട് രണ്ട് പേര്‍ക്കും. ഉമ്മച്ചി ഇതുവരെ വെറുതേ സംസാരിക്കുന്നത് കണ്ടിട്ടില്ലെന്ന് റിമ പറഞ്ഞു.
ഉമ്മയും വാപ്പയും പറഞ്ഞിട്ടുള്ള ഒറ്റക്കാര്യമേ ഉള്ളൂ. ആരെയും ചതിക്കരുത്. ഒരിക്കല്‍ ആഷിഖ് വാപ്പച്ചിയുടെ പോക്കറ്റില്‍ നിന്ന് അഞ്ച് രൂപ കട്ടെടുത്തു. കൈയോടെ പിടികൂടി. കട്ടതിനല്ല എടുത്ത് കൊണ്ടുപോയത് പറയാനുള്ള സത്യസന്ധത കാണിക്കണമെന്നാണ് അന്ന് വാപ്പ പറഞ്ഞത്. അന്ന് കുറ്റബോധം തോന്നി. പിന്നീട് അങ്ങനെ ഒരു കാര്യം ജീവിതത്തില്‍ ഉണ്ടായിട്ടില്ലെന്ന് ആഷിഖ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha