അശ്ലീല ഫേസ്ബുക്ക് കമന്റ് നിയന്ത്രിക്കാന്‍ ആളില്ല

സ്ത്രീകള്‍ക്കെതിരെ ഫെയിസ്ബുക്കിലൂടെ അശ്ലീല കമന്റിടുന്നവരെ നിയന്ത്രിക്കാന്‍ സൈബര്‍ പൊലീസിന് കഴിയുന്നില്ലെന്ന് രഞ്ജിനി ഹരിദാസ്. അറിയാത്ത സ്ത്രീകളെ കുറിച്ച് മര്യാദയ്ക്ക് സംസാരിക്കണം. ഇത് അവളെ റേപ്പ് ചെയ്യണം എന്നൊക്കെയാണ് ഓരോരുത്തത് കമന്റിടുന്നത്. തന്റെ ഫോട്ടോകള്‍ക്ക് താഴെ പലരും പച്ചത്തെറി എഴുതിയിട്ടുണ്ട്. പ്രതികരിക്കുന്നതിന് പരിധിയുണ്ട്. അതുകൊണ്ട് സൈബര്‍ സെല്ലില്‍ പരാതി നല്‍കി. നാളിതുവരെ യാതൊരു നടപടിയും അധികൃതര്‍ സ്വീകരിച്ചില്ലെന്ന് രഞ്ജിനി പറഞ്ഞു.
വളരെ മോശമായ പരാമര്‍ശങ്ങള്‍ നടത്തിയവര്‍ക്കെതിരെയാണ് സഹികെട്ടു പരാതി നല്‍കിയത്. നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്ന് വീണ്ടും പരാതി നല്‍കിയിരുന്നു. എന്നിട്ടും യാതൊരു പ്രതികരണവും ഉണ്ടായില്ല. ആരുമിതൊന്നും നിയന്ത്രിക്കാനില്ല എന്നത് ഏറെ ദുഖകരമാണ്. പക്ഷെ, അങ്ങനെ വിടാന്‍ ഉദ്ദേശമില്ലെന്ന് രഞ്ജിനി പറഞ്ഞു. ഏതറ്റം വരെയും പോകാന്‍ ഒരുക്കമാണ്. സ്ത്രീകളെ മാത്രമല്ല ചില പുരുഷന്‍മാരെയും താറടിച്ച് കാണിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ ശ്രമം നടക്കുന്നുണ്ട്. പക്ഷെ, നിയമനടപടികളില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha