ലാലിനൊപ്പമുള്ള വിസ്മയയുടെ ചിത്രം വൈറലാകുന്നു

കുടുംബവുമൊത്തുള്ള മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ മുമ്പും ഏറെ പ്രചരിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്തരമൊരു കുടുംബചിത്രം വൈറലാകുന്നത്. ചിത്രത്തില്‍ ലാലിനൊപ്പം പ്രത്യക്ഷപ്പെട്ട പെണ്‍കുട്ടി തന്നെ ഇതിന് കാരണം. ഒരു ചടങ്ങിനിടയില്‍ മോഹന്‍ലാല്‍ മകള്‍ വിസ്മയ മോഹന്‍ലാലിനൊപ്പം സമയം ചിലവഴിക്കുന്ന ചിത്രങ്ങളാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. ലാലിന്റെ മകന്‍ ഉള്‍പ്പടെ മിക്ക താരങ്ങളുടെയും മക്കള്‍ മലയാളികള്‍ക്ക് സുപരിചിതരാണെങ്കിലും വിസ്മയ ക്യാമറകള്‍ക്ക് അധികം പിടികൊടുത്തിരുന്നില്ല. സിനിമയില്‍ ചുവടുറപ്പിക്കാന്‍ താരത്തിന്റെ മകള്‍ ശ്രമിക്കാതിരുന്നതും ഇതിന് കാരണമായി. എന്തായാലും വിസ്മയയെ മോഹന്‍ലാലിന്റെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha