പ്രശസ്ത സിനിമാതാരം പൂനം പാണ്ഡെ അബോര്‍ഷന് വിധേയയായി

ബോളിവുഡ് നടി അബോര്‍ഷന് വിധേയയായി. നടിയും ബോളീവുഡ് സുന്ദരിയുമായ പൂനം പാണ്ഡെയാണ് രഹസ്യമായി അബോര്‍ഷന് വിദേയമായത്. നടി ഗര്‍ഭിണിയായിരുന്നുവെന്നും ജനുവരി 18ന് മുംബൈയിലെ ഹിന്ദുജ ഹോസ്പിറ്റലില്‍ നടി അബോര്‍ഷന് വിധേയയായതായും പ്രമുഖ ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആശുപത്രിയില്‍ ഇരുപത്തിനാലുകാരിയായ പൂനം തനിച്ചായിരുന്നെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ബോളിവുഡ് നടന്‍ വിനോദ് ഖന്നയുടെ മകന്‍ സാക്ഷി ഖന്നയുമായി ഏറെ നാള്‍ പൂനം പ്രണയത്തിലായിരുന്നു. എന്നാല്‍ സാക്ഷിയോ അയാളുമായി ബന്ധപ്പെട്ട മാറ്റാരെങ്കിലും ആശുപത്രിയില്‍ എത്തിയിരുന്നില്ല. അടുത്തിടെ പൂനം ഗൈനക്കോളജിസ്റ്റിനെ സന്ദര്‍ശിച്ചിരുന്നതായും വാര്‍ത്തയില്‍ പറയുന്നു.
വിവാദങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് . ട്വിറ്ററിലും യുട്യൂബിലുമൊക്കെയായി ആരാധകര്‍ക്കായി തുണിയുരിഞ്ഞ് വാര്‍ത്തകളില്‍ നിറഞ്ഞ നടിയും മോഡലുമായ താരം അബോര്‍ഷന് വിധേയയായതായി റിപ്പോര്‍ട്ട്.
വിവാദങ്ങളുണ്ടാക്കാന്‍ മിടുക്കിയായ നടി ഇക്കാര്യവും തുറന്നു പറയുമെന്ന പ്രതീക്ഷിലാണ് ബിടൗണും താരത്തിന്റെ ആരാധകരും. ഉടന്‍ തന്നെ ഒരു വിവാദട്വീറ്റും താരത്തില്‍ നിന്നും പ്രതീക്ഷിക്കാം.
2011ലെ ലോകകപ്പ് ക്രിക്കറ്റ് വേളയിലാണ് പൂനം പാണ്ഡെ ആദ്യമായി മാധ്യമശ്രദ്ധ ആകര്‍ഷിക്കുന്നത്. ഇന്ത്യ ലോകകപ്പ് ജയിച്ചാല്‍ പൂര്‍ണനഗ്‌നയായി പ്രത്യക്ഷപ്പെടുമെന്നായിരുന്നു പൂനം അന്നു നല്‍കിയ വാഗ്ദാനം. ഇന്ത്യ ജയിച്ചതിനെ തുടര്‍ന്ന് പാതി നഗ്‌നയായെത്തി പൂനം വാഗ്ദാനം പാലിക്കുകയും ചെയ്തിരുന്നു. കൂടാതെ ഇത്തവണ ക്രിസ്മസിന് ജിംഗിള്‍ ബൂബ്‌സ് എന്ന പേരില്‍ വിവാദവിഡിയോയും സോഷ്യല്‍മീഡിയയിലൂടെ പുറത്തിറക്കി നടി ശ്രദ്ധനേടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha