ശ്രീനിവാസന് കൊതുക് നിവാരണത്തിന്

ജൈവകൃഷിക്ക് പിന്നാലെ ശ്രീനിവാസന്‍ കൊതുക് നിവാരണത്തിന്. കോഴിക്കോട് ലോ കോളജിലെ അവസാന വര്‍ഷ നിയമവിദ്യാര്‍ഥിയായ ത്രേസി തോമസാണ് കൊതുകിനെ കൊല്ലുന്നതിനുള്ള പുതിയ സംവിധാവുമായി എത്തിയിരിക്കുന്നത്. ശ്രീനിവാസന്‍ ഈ കുട്ടിക്ക് പൂര്‍ണ പിന്തുണയുമായി രംഗത്തെത്തി. ഇതിന്റെ ഭാഗമായി പല സ്ഥലങ്ങളിലും പത്രസമ്മേളനങ്ങളും ശ്രീനിവാസന്റെ നേതൃത്വത്തില്‍ നടത്തി. അതേസമയം പത്മശ്രീ നേടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ശ്രീനിവാസന്‍ ഈ തന്ത്രങ്ങള്‍ പയറ്റുന്നതെന്ന് ചില സിനിമാക്കാര്‍ പറയുന്നു.
മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം സിനിമയില്‍ വന്ന ശ്രീനിവാസന് ഇതുവരെ അവര്‍ക്ക് തുല്യമായ അംഗീകാരം ലഭിച്ചിട്ടില്ല. മാത്രമല്ല അവരെ രണ്ട് പേരെയും ഒരു കാലഘട്ടത്തില്‍ സ്റ്റാറാക്കി നിര്‍ത്തിയിരുന്നത് ശ്രീനിവാസനാണ് താനും. അഭിനയത്തിനും സംവിധാനത്തിനും പുറമേ സാമൂഹ്യ പ്രവര്‍ത്തനങ്ങളും പത്മശ്രീക്ക് പരിഗണിക്കും. ഇതേ തുടര്‍ന്നാണ് ചില സിനിമാ പ്രവര്‍ത്തകര്‍ ഇത്തരം പരിപാടികളില്‍ സജീവമാകുന്നത്. പ്രിയദര്‍ശന്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നെന്ന് പത്മശ്രീക്കായി നല്‍കിയ അപേക്ഷയില്‍ പറഞ്ഞിരുന്നു. ഇത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ഒരാള്‍ പരാതി നല്‍കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha