സൈക്കോ ത്രില്ലര്‍ ചിത്രം; 'രാക്ഷസവേട്ട' ഷൂട്ടിങ് പൂര്‍ത്തിയായി

സ്വാമി അയ്യപ്പന് എന്ന ചിത്രത്തിനു ശേഷം വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ട എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. തുടക്കം മുതല്‍ ഭീതിയും ഉദ്യേഗവും നിലനിര്‍ത്തിക്കൊണ്ടാണ് ഈ ചിത്രത്തിന്റെ അവതരണം. ഉയര്‍ന്ന സാങ്കേതിക മികവിന്റെ സാന്നിദ്ധ്യവും ഈ ചിത്രത്തെ ഏറെ ആകര്‍ഷക ഘടകമാക്കുന്നുണ്ട്. ഈ ചിത്രം ഡി സ്ക്വയര്‍ പ്രൊഡക്ഷന്‍സിന്റെബാനറില്‍ രാജി അരുണ്‍ നിര്‍മ്മിക്കുന്നു.
മുംബൈ, തെങ്കാശി, അംബാസമുദ്രം തിരുവനന്തപുരം വാഗമണ്‍ എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്. സിദ്ദിഖ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍, മല്ലിക സുകുമാരന്‍, കോട്ടയം രമേശ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, സോഹന്‍ സിനു ലാല്‍, സാജു നവോദയ, ബാലാജി ശര്‍മ, സജു പാര്‍ത്ഥസാരഥി, ഹരി ഉതിമൂട്, രാജേഷ് കൊട്ടാരത്തില്‍, സുജിത്ത് കോന്നി, ശ്രീജു മോഹന്‍, സോണി പുനലാല്‍, സാബു തിരുവല്ല, ബിഗ് ബോസ് താരം ജസീല, വരദ, ഷിഫാന, ശ്രീതു, ഇന്ദു, രജനി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സംഭാഷണം ശ്യാം അരവിന്ദന്. ഗാനങ്ങള്‍ ഡോക്ടര്‍ സുകേഷ്, സംഗീതം ഷാനു. പശ്ചാത്തല സംഗീതം അക്ഷയ. ഛായാഗ്രഹണം കിഷോര്‍, ഷമീര്‍ ഇല്യാസ്, റോബി. എഡിറ്റിംഗ് അഖില്‍ ശ്രീകുമാര്‍. രണ്ടായിരത്തി ഇരുപത്തിയേഴ് ജനുവരിയില്‍ ഈ ചിത്രം പ്രദര്‍ശനത്തിനെത്തുന്നു. പിആര്‍ഒ വാഴൂര്‍ ജോസ്.
https://www.facebook.com/Malayalivartha

























