ആരാധകരെ അകറ്റി നിര്‍ത്തുന്ന അച്ഛനും ആരാധകരെ നിരാശപ്പെടുത്താത്ത മകനും

വാപ്പയെപോലെ എല്ലാകാര്യങ്ങളും വളരെ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യുന്ന മകനാണ് ദുല്‍ഖര്‍ സല്‍മാന്‍. എന്നാല്‍ ചില കാര്യങ്ങളില്‍ വാപ്പയെപോലെയല്ല മകന്‍. ആള്‍ക്കൂട്ടങ്ങളോ, അമിതമായ ആരാധനാ പ്രകടനമോ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് ഇഷ്ടപ്പെടില്ല. തിരക്കുകള്‍ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ആരാധകര്‍ കാണാനും തൊടാനും വരുമ്പോള്‍ മെഗാസ്റ്റാര്‍ തള്ളി മാറ്റിയിട്ടുണ്ട്.
ആരാധകരെ ഒരിക്കലും നിരാശപ്പെടുത്താത്ത താരമാണ് ദുല്‍ഖര്‍. എല്ലാ കാര്യത്തിലും വാപ്പച്ചിയെ റോള്‍ മോഡലാക്കിയ ദുല്‍ഖര്‍ സല്‍മാന്‍ പക്ഷെ ഇക്കാര്യത്തില്‍ നേരെ വിപരീതമാണ്. തന്നെ കാണാന്‍ വീടിന്റെ ഗേറ്റിന് മുന്നില്‍ എത്തിയ ആരാധകരെ കാണാന്‍ അകത്ത് നിന്ന് ഇറങ്ങിവന്ന ദുല്‍ഖര്‍, ഗേറ്റ് തുറന്ന് അവരെ അകത്തേക്ക് കയറ്റി വിടുകയും ചെയ്തു. വെള്ള കുറുത്തയും മുണ്ടുമാണ് ദുല്‍ഖറിന്റെ വേഷം.
ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം പോലുള്ള നവമാധ്യമങ്ങളിലൂടെ എന്നും ആരാധകരുമായി സംവദിക്കുന്ന താരം ഒരിടത്തും അവരെ നിരാശപ്പെടുത്താറില്ല. ആരാധകര്‍ ആവശ്യപ്പെട്ടപ്പോഴൊക്കെ അവര്‍ക്കൊപ്പം നിന്ന് സെല്‍ഫിക്ക് പോസ് കൊടുക്കുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha



























