ചുവട് മാറ്റത്തിനൊരുങ്ങി അമലാ പോള്‍, തമിഴില്‍ നിന്നും വിട്ട് കന്നഡ സിനിമാ ലോകം വെട്ടിപ്പിടിക്കാനൊരുങ്ങുന്നു

വിവാഹ ജീവിതം വഴിമുട്ടിവേര്‍പിരിയലിന്റെ പാതയിലായിരിക്കുന്ന അമലാ പോളിന് തമിഴ് സിനിമാ ലോകത്തു നിന്നും അപ്രഖ്യാപിത വിലക്കാണെന്ന വാര്‍ത്തകള്‍ ഇതിനോടകം പുറത്തു വന്നിരുന്നു. സംവിധായകന്‍ എഎല്‍ വിജയുമായി വിവാഹ ബന്ധം വേര്‍പെടുത്തുന്നതിനു തീരുമാനിച്ചത് മുതല്‍ കണ്ടക ശനിയാണെന്നാണ് സിനിമ ലോകത്തു നിന്നുമുള്ള വാര്‍ത്തകള്‍.
നേരത്തെ അമലയെ മുന്നില്‍ കണ്ടു ഒരുക്കിയ പല പ്രോജക്ടുകളില്‍ നിന്നും അമലയെ ഒഴിവാക്കുന്നു എന്നതായിരുന്നു തമിഴ് സിനിമാ ലോകത്തു നിന്നുമുള്ള വാര്‍ത്തകള്‍. അടുത്തിടെ അമലക്കു തമിഴില്‍ നിന്നും പുതിയ പ്രോജക്ടുകള്‍ ഒന്നും തന്നെ ലഭിക്കാതെ വന്നതും ഇതില്‍ മറഞ്ഞിരിക്കുന്ന സത്യം വെളിച്ചത്തു കൊണ്ടു വന്നിരുന്നു. എന്നാല്‍ തന്നെ അങ്ങനെയൊന്നും തളര്‍ത്താന്‍ കഴിയില്ലെന്നാണ് അമലയുടെ പക്ഷം. അഭിനയം പ്രൊഫഷനായി തിരഞ്ഞെടുത്ത തനിക്ക് തമിഴ് അല്ലെങ്കില്‍ മറ്റൊരു ഫീല്‍ഡ് കണ്ടെത്തുക എന്നതാണ് മുന്നിലുള്ളത്. അത് കൊണ്ട് തന്നെ തമിഴില്‍ നിന്നും മാറി കന്നഡയില്‍ ചുവടുറപ്പിക്കാന്‍ ഒരുങ്ങുകയാണ് അമല പോള്‍. ധനുഷിനോപ്പം അമല നായികയായെത്തിയ വേലൈ ഇല്ലാ പട്ടതാരി എന്ന ചിത്രം കന്നഡയില്‍ ഒരുങ്ങുമ്പോള്‍ അതിലും നായികയായി എത്തുന്നത് അമല പോള്‍ തന്നെയാണ്.
മനോരഞ്ജന്‍ നായകനായെത്തുന്ന ചിത്രത്തിന്റെ സംവിധായകന്‍ നന്ദ കിഷോര്‍ ആണ്. അതിനോടൊപ്പം എസ് കൃഷ്ണ സംവിധാനം ചെയ്യുന്ന ഹെബ്ബുലി എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിന് സമ്മതം മൂളിയതായുമാണ് പുതിയ വാര്‍ത്തകള്‍. എന്തായാലും അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും പ്രേക്ഷകരെ ആകര്‍ഷിച്ചിട്ടുള്ള അമല കന്നഡയിലും തിളങ്ങുമെന്നുറപ്പാണ്.
https://www.facebook.com/Malayalivartha



























