ആ മദ്യം മമ്മൂട്ടി നല്‍കിയതിനാല്‍ ഇപ്പോഴും സൂക്ഷിക്കുന്നു, 28 വര്‍ഷമായി ആ മദ്യകുപ്പി കുഞ്ചന്റെ വീട്ടിലിരിക്കുന്നു

മമ്മൂട്ടി ജീവിതത്തില്‍ ആദ്യമായി സിങ്കപ്പൂരില്‍ പോയപ്പോള്‍ 'റോയല്‍ സല്യൂട്ട് ' എന്ന മുന്തിയ വിദേശ വിസ്‌കിയുടെ ഒരു ഫുള്‍ ബോട്ടില്‍ സിങ്കപ്പൂരിലെ ഒരു സുഹൃത്ത് സമ്മാനിച്ചു. മദ്യം കഴിക്കാത്തത് കൊണ്ട് ആ ഫുള്‍ ബോട്ടില്‍ മമ്മൂട്ടി കുഞ്ചന് കൊടുത്തു . മമ്മൂട്ടി കൊടുത്ത ഗിഫ്റ്റ് ആയതുകൊണ്ട് പിന്നീട് കഴിക്കാമെന്നു കരുതി ആ ഫുള്‍ ബോട്ടില്‍ കുഞ്ചന്‍ വീട്ടിലെ ഡൈനിംഗ് റൂമിലെ ഷെല്‍ഫില്‍ സൂക്ഷിച്ചു. മദ്യം രുചിക്കുന്ന ഒരാള്‍ക്ക് ഒരാഴ്ചപോലും സൂക്ഷിച്ചു വെക്കാന്‍ കഴിയാത്തതുപോലുള്ള മനോഹരമായ ആ ബോട്ടില്‍ ഇരുപത്തിഎട്ട് വര്‍ഷമായി ഓപ്പണ്‍ ചെയ്യാതെ ഭദ്രമായി ഇന്നും തന്റെ വീട്ടില്‍ സൂക്ഷിക്കുകയാണ് കുഞ്ചന്‍.
1969ല്‍ ഹരിഹരന്‍ ' റെസ്റ്റ് ഹൗസ് ' എന്ന ചിത്രത്തിലൂടെയാണ് കുഞ്ചന്റെ സിനിമാ അരങ്ങേറ്റം. 1981ല്‍ ഐ .വി . ശശി സംവിധാനം ചെയ്ത 'അഹിംസ ' യിലൂടെയായിരുന്നു മമ്മൂട്ടിയും കുഞ്ചനും ആദ്യമായി ഒന്നിച്ചഭിനയിച്ചത് . തുടര്‍ന്ന്, നിരവധി ചിത്രങ്ങളിലൂടെ അവര്‍ ഒരുമിച്ചു . ഒരു സീനിയര്‍ നടനെന്ന നിലയില്‍ കുഞ്ചനോട് മമ്മൂട്ടി സ്‌നേഹവും ബഹുമാനവുമൊക്കെ എപ്പോഴും കാണിച്ചിരുന്നു.
https://www.facebook.com/Malayalivartha



























