സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ച വ്യാജ വാര്‍ത്തകള്‍ക്കെതിരെ മറുപടിയുമായി സോനാക്ഷി രംഗത്ത്

ബോളീവുഡ് സുന്ദരി സോനാക്ഷി സിന്‍ഹയുടെ വാര്‍ത്തകളായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മാധ്യമങ്ങളില്‍ ചര്‍ച്ച. സോനാക്ഷിയുടെ വിവാഹവുമായി ബന്ധപ്പെട്ട് നിരവധി ഗോസ്സിപ്പുകളാണ് പറന്നത്.സൊനാക്ഷി സിന്‍ഹ ബോയ്ഫ്രണ്ട് ബണ്ടി സച്ദേവിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതായിട്ടായിരുന്നു വാര്‍ത്ത. ഇതിനുള്ള മുന്നൊരുക്കമായി താരം പുതിയ ചിത്രത്തിനൊന്നും കരാര്‍ നല്‍കുന്നില്ലായെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ തന്നെക്കുറിച്ചു പ്രചരിച്ചതെല്ലാം വ്യാജവാര്‍ത്തകളാണെന്ന് വാദവുമായി സോനാക്ഷി സിന്‍ഹ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. തന്റെ വിവാഹവാര്‍ത്ത വ്യാജമാണെന്നും താന്‍ വിവാഹത്തെക്കുറിച്ച് ഇപ്പോള്‍ ചിന്തിച്ചിട്ടു പോലുമില്ലെന്നുമാണ് താരം പറയുന്നത്. ദബാംഗ് 2 വിലെ നായികയായിരുന്ന സൊനാക്ഷിയെ മാറ്റി പരിനീതി ചോപ്രയെ നായികയാക്കി ദബാംഗ് 3 ഷൂട്ടിംഗ് ആരംഭിച്ചതോടെ വാര്‍ത്തകള്‍ സത്യമാണെന്നു വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനെതിരെയാണ് സോനാക്ഷി രംഗത്ത് വന്നത്.
ഏതായാലും സോനാക്ഷി ഇപ്പോള്‍ നായികാ പ്രാധാന്യമുള്ള ആക്ഷന്‍ ചിത്രമായ അകിറ യുടെ റിലീസിംഗുമായി ഇന്ത്യന്‍ സിനിമയെ തന്നെ ഇളക്കി മറിക്കാന്‍ ഒരുങ്ങുകയാണ്.
https://www.facebook.com/Malayalivartha



























