സിനിമാതാരങ്ങള്‍ ഇനി ബാഡ്മിന്റണ്‍ കോര്‍ട്ടില്‍

സെലിബ്രിറ്റി ക്രിക്കറ്റിനും ഫുട്‌ബോളിനും പിന്നാലെ സിനിമാ പ്രവര്‍ത്തകര്‍ ബാഡ്മിന്റണ്‍ കോര്‍ട്ടിലും എത്തുന്നു. കോളിവുഡ്, മോളിവുഡ്, സാന്‍ഡല്‍വുഡ്, ടോളിവുഡ് എന്നിവയെ പ്രതിനിധീകരിച്ച് നാല് ടീമുകള്‍ ഏറ്റുമുട്ടുന്ന ലീഗിന്റെ മത്സരങ്ങള്‍ക്ക് കൊച്ചി വേദിയാകും. കേരള റോയല്‍സിന്റെ ലോഞ്ചിങ് കൊച്ചിയില്‍ നടന്നു.
ലീഗില്‍ ചെന്നൈ റോക്കേഴ്‌സ്, കേരള റോയല്‍സ്, കര്‍ണാടക ആല്‍പ്‌സ്, ടോളിവുഡ് തണ്ടേഴ്‌സ്, എന്നീ ടീമുകളാണ് മത്സരിക്കുക. സെപ്തംബര്‍ 17ന് ചൈന്നൈയിലാണ് ചാമ്ബ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം. കടവന്ത്ര റീജണല്‍ സ്‌പോര്‍ട്‌സ് സെന്ററിലാണ് കൊച്ചിയിലെ മത്സരങ്ങള്‍. നടന്‍ ജയറാമാണ് മോളിവുഡ് ടീമായ കേരള റോയല്‍സിന്റെ നായകന്‍.
https://www.facebook.com/Malayalivartha



























