വിവാഹ മോചനം നടത്താത്തതിനു പിന്നില്‍... ഭര്‍ത്താവുമായി അകന്നു കഴിയുന്ന സിന്ദ്രയ്ക്ക് പറയാനുള്ളത്

മലയാളത്തില്‍ വിവാഹ മോചനം നേടിയ നടിമാരുടെ എണ്ണം കൂടിക്കൂടി വരികയാണ്. അക്കൂട്ടത്തിലായിരുന്നു സൃന്ദയുടെയും പേര്. സൃന്ദ അഷബ് എന്ന പേരില്‍ നിന്ന് ഭര്‍ത്താവ് അഷബിന്റെ പേര് വെട്ടി, മകന്‍ അര്‍ഹാന്റെ പേര് ചേര്‍ത്തതോടെയാണ് സൃന്ദ വിവാഹ മോചനം നേടി എന്ന വാര്‍ത്ത ശക്തമായത്.
എന്നാല്‍ താന്‍ വിവാഹമോചിതയല്ലെന്നും തങ്ങള്‍ പിരിഞ്ഞ് താമസിക്കുന്നു എന്നേയുള്ളൂവെന്നും നടി വ്യക്തമാക്കി. ഭര്‍ത്താവുമായി അഭിപ്രായവ്യത്യാസമുണ്ട്. അത് ക്രമേണ മാറിയേക്കുമെന്നും സ്രിന്ദ പറഞ്ഞു.
ഭാര്യഭര്‍ത്താക്കന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം സ്വാഭാവികമാണ്. സെലിബ്രിറ്റികളുടെ കാര്യത്തില്‍ അത് വാര്‍ത്തയാകുന്നു എന്നേയുള്ളൂ. ഇപ്പോള്‍ മകന്റെ സന്തോഷത്തിനാണ് താന്‍ പ്രാധാന്യം നല്‍കുന്നത്. മറ്റ് വിവാദങ്ങളൊന്നും താന്‍ ശ്രദ്ധിക്കാ റില്ലെന്നും സ്രിന്ദ പറഞ്ഞു.
മോഹന്‍ലാലിനെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സ്രിന്ദ ഇപ്പോള്‍ അഭിനയിക്കുന്നത്. വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തില്‍ അനൂപ് മേനോന്റെ നായികയാണ് സ്രിന്ദ.
https://www.facebook.com/Malayalivartha



























