അത് താങ്ങാവുന്നതിനും അപ്പുറം... പ്രിയന്‍ എത്താത്തതിനെ തുടര്‍ന്ന് വിവാഹ മോചന ഹര്‍ജി മാറ്റിവച്ചു

ലിസിയുമായുള്ള വിവാഹ മോചനം പ്രയദര്‍ശന് താങ്ങാവുന്നതിനും അപ്പുറമാണ്. തങ്ങളുടെ മക്കളെ കരുതി എന്തു വിട്ടു വീഴ്ചയ്ക്കും തയ്യാറാണെന്ന് പ്രിയന്‍ മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴും ലിസിയെപ്പറ്റി ബഹുമാനമേയുള്ളൂ. ഇത്തരം വ്യഖാനങ്ങളോടെ ഇരുവരും പിരിയില്ലെന്ന തരത്തില്‍ വാര്‍ത്തകളും വന്നിരുന്നു.
എന്നാല്‍ വിവാഹമോചനത്തിനായി കഴിഞ്ഞ ദിവസം കോടതി ഇരുവരേയും വിളിച്ചു. എന്നാല്‍ പ്രിയന്‍ എത്താത്തതിനെ തുടര്‍ന്ന് പ്രിയദര്‍ശന്റെയും ലിസിയുടെയും വിവാഹമോചന ഹര്‍ജിയില്‍ ചെന്നൈ കുടുംബകോടതി സെപ്റ്റംബര്‍ ഏഴിനു വിധി പറയാന്‍ മാറ്റി. ഇരുവരും ഒരുമിച്ച് ഹാജരാകുന്ന ദിവസം കോടതി ഇവര്‍ക്ക് നിയമപരമായി വിവാഹമോചനം അനുവദിക്കും.
കോടതിയില്‍ എത്തിയ ലിസി മാധ്യമങ്ങളോടു സംസാരിച്ചു. പ്രിയന്റെ പുതിയ ചിത്രത്തിന് ലിസി ഭാവുകങ്ങളും നേര്‍ന്നു. 24 വര്‍ഷം ഒരുമിച്ച് ജീവിച്ച ഇവര്‍ പിരിയാന്‍ തീരുമാനിച്ചത് ഒരു വര്‍ഷം മുമ്പാണ്. എന്തുകൊണ്ടാണ് പിരിയുന്നതെന്ന് ഇരുകൂട്ടരും പറഞ്ഞിട്ടില്ല.
https://www.facebook.com/Malayalivartha



























