Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

വിവാഹം കഴിക്കുമോ? വ്യക്തമായ ഉത്തരവുമായി ദിലീപും കാവ്യയും ഒന്നിച്ച്

29 AUGUST 2016 09:25 AM IST
മലയാളി വാര്‍ത്ത

ദിലീപും കാവ്യയും ഉടന്‍ വിവാഹിതരാകുമെന്ന വാര്‍ത്തകള്‍ പൊടിപ്പും തൊങ്ങലും വച്ച് തുടങ്ങിയിട്ട് നാളേറെയായി. ഇവര്‍ താമസിയാതെ വിവാഹം ചെയ്യുമെന്ന വിശ്വാസത്തിലാണ് പലരും ഇതിനിടയില്‍ കാവ്യയും ദിലീപും ഒരുമിച്ച് മനസ്സ് തുറക്കുകയാണ് വനിതാ മാസികയില്‍. 

ഞങ്ങളില്‍ ഒരാളുടെ വിവാഹം കഴിയും വരെ ഈ പ്രചരണം തുടരുമെന്നാണ് ദിലീപിന്റെ ഇതുമായി ബന്ധപ്പെട്ട ആദ്യ പ്രതികരണം. എന്നാല്‍ ആരാധകര്‍ക്ക് അറിയേണ്ടത് കാവ്യയും ദിലീപും വിവാഹം കഴിക്കുമോ എന്നതാണെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരവും ദിലീപ് നല്‍കുന്നില്ല. മകള്‍ മീനൂട്ടിയും യെസ് പറഞ്ഞാലോ എന്ന ലേഖകന്റെ ചോദ്യത്തിന് അത് അപ്പോഴല്ലേ എന്നാണ് നടന്റെ മറുപടി.

ഓണവുമായി ബന്ധപ്പെട്ട് വന്ന പ്രത്യേക ദിലീപ് കാവ്യ കൂടിച്ചേരലും അഭിമുഖവും വിവാഹ ഗോസിപ്പുകള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്നതാണെന്നാണ് വിലയിരുത്തല്‍. 

പരസ്പരം വിവാഹം കഴിക്കില്ലെന്ന് ഇരുവരും പറയുന്നില്ല. ഇതുവരെ വിവാഹം കഴിച്ചിട്ടില്ലെന്ന് മാത്രമാണ് അഭിമുഖം വിശദീകരിക്കുന്നതെന്നാണ് വിലയിരുത്തല്‍. ഗോസിപ്പുകളൊന്നുമല്ല എന്റെ ജീവിതം തകര്‍ത്തത്. അതിന് പിന്നില്‍ മറ്റ് ചില കാര്യങ്ങളുമുണ്ടെന്ന് അഭിമുഖത്തില്‍ ദിലീപ് പറയുന്നു. അതിനെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയാല്‍ പലരും കുഴപ്പത്തിലാകും. അതിനെകുറിച്ച് ഇനി പറയേണ്ട. ഇക്കാര്യത്തില്‍ കാവ്യ ബലിയാടായി എന്ന സങ്കടം മാത്രമേ എനിക്കുള്ളൂവെന്ന് ദിലീപ് പറയുന്നു.

ഞാനും കാവ്യയും പൂജ്യത്തില്‍ നിന്ന് തുടങ്ങിയവരാണ്. ചെറുപ്പത്തിലേ സ്വയം പര്യാപ്തരായവര്‍. നല്ല സുഹൃത്തുക്കള്‍. ഇത്രയും പ്രശ്‌നങ്ങള്‍ക്കിടയിലും പരസ്പരം തിരിച്ചറിയപ്പെടുന്നത് ആ സൗഹൃദം നിലനില്‍ക്കുന്നതു കൊണ്ടാണ്. എനിക്ക് നല്ല സ്ത്രീ സുഹൃത്തുക്കളുണ്ട്. അതില്‍ ശക്തമായ സൗഹൃദമുള്ള ഒരു സുഹൃത്താണ് കാവ്യ. ഗോസിപ്പുകളില്‍ വിഷമം പങ്കുവയ്ക്കുന്ന കാവ്യ ഉറപ്പില്ലാത്ത കാര്യങ്ങള്‍ എന്തിനാണ് ചൂടുള്ള വാര്‍ത്തയായി പറയാന്‍ പോകുന്നതെന്നും ചോദിക്കുന്നു. അഭിമുഖത്തിലെ അവസാന മൂന്ന് ചോദ്യങ്ങള്‍ക്കാണ് വ്യക്തമായ ഉത്തരം പറയാതെ ദീപീല് ഒഴിഞ്ഞു മാറുന്നത്.

സോഷ്യല്‍ മീഡിയയില്‍ എല്ലാ മാസവും ദിലീപ് കാവ്യ വിവാഹ വാര്‍ത്ത വരുന്നുണ്ടല്ലോ? എന്ന ചോദ്യത്തിന് ഞങ്ങളില്‍ ഒരാള്‍ കല്യാണം കഴിക്കും വരെ അത് തുടരും. ഇന്നും ഇന്നലെയും തുടങ്ങിയതല്ല. എന്റെ കുടുംബ ജീവിതം ഇല്ലാതാക്കാന്‍ പലതും പറഞ്ഞു നടന്നു. അതില്ലാതായപ്പോള്‍ ഇപ്പോള്‍ കല്ല്യാണം കഴിപ്പിക്കാനായി ശ്രമം. ആര്‍ക്കാണ് ഇത്ര നിര്‍ബന്ധം എന്ന് അറിയില്ലെന്നും ദിലീപ് കൂട്ടിച്ചേര്‍ക്കുന്നു. ഇത് കേള്‍ക്കുമ്പോഴേ വീട്ടിലേക്ക് അഭിനന്ദനം അറിയിച്ച് ഫോണ്‍ എത്തുമെന്ന് കാവ്യ പറയുന്നു. മറപടി പറഞ്ഞ് കഷ്ടപ്പെടുന്ന അച്ഛന്റേയും അമ്മയുടേയും കാര്യമാണ് കഷ്ടമെന്ന് കാവ്യ വിശദീകരിക്കുന്നു.

ആരാധകര്‍ക്ക് അറിയേണ്ടത് കാവ്യയും ദിലീപും വിവാഹം കഴിക്കുമോ എന്നതാണെന്ന ചോദ്യത്തിന് പ്രേക്ഷകര്‍ക്ക് ഇതൊന്നും വിഷയമല്ലെന്നാണ് ദിലീപ് പറഞ്ഞ് തുടങ്ങുന്നത്. പടം നന്നായാല്‍ അവര്‍ സിനിമ കാണാന്‍ കയറുമെന്നും പറയുന്നു. ഒരു പാട് വേറെ കാര്യങ്ങള്‍ തന്റെ മുന്നിലുണ്ട്. അച്ഛന്റെ ട്രസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളും പറയുന്നു. അവസാന ഭാഗത്ത് ഇങ്ങനെയും പറയുന്നു. പിന്നെ വീടുകളില്‍ സാധാരണ കല്ല്യാണ കാര്യങ്ങളൊക്കെ സംസാരിക്കുന്നതും തീരുമാനിക്കുന്നതും അച്ഛനോടും അമ്മയോടും ചോദിച്ചിട്ടാണ് എന്റെ കാര്യത്തില്‍ മകളോടാണ് ചോദിക്കേണ്ടത്. മീനുട്ടിയാണ് തീരുമാനങ്ങള്‍ എടുക്കേണ്ടത്. മീനൂട്ടിയുടെ മുന്നില്‍ ഞാനൊരു കൊച്ചു കുട്ടിയാണ്.

മകള്‍ മീനൂട്ടിയും യെസ് പറഞ്ഞാലോ എന്ന വനിതാ ലേഖകന്റെ ചോദ്യത്തിന് അത് അപ്പോഴല്ലേ എന്നാണ് ദിലീപിന്റെ മറുപടി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (7 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (7 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (7 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (8 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (8 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (8 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (8 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (8 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (8 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (8 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (9 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (9 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (9 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (9 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (9 hours ago)

Malayali Vartha Recommends