അവളെത്തിയിരിക്കുന്നു. സന്തോഷം പങ്കു വെയ്ക്കാന്‍ വാക്കുകളില്ല...

ബോളിവുഡ് താരം ഷാഹിദ് കപൂറിനും ഭാര്യ മിറയ്ക്കും കഴിഞ്ഞ ദിവസം പെണ്‍കുഞ്ഞ് ജനിച്ചു. മുംബൈയിലെ ഹിന്ദുജ ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനനം. ബോളിവുഡ് താരങ്ങളും ആരാധകരും ആശംസകളുമായെത്തിയപ്പോള്‍ ഏറ്റവും ശ്രദ്ധ നേടിയത് ഷാഹിദിന്റെ ട്വീറ്റായിരുന്നു
അവളെത്തിയിരിക്കുന്നു. സന്തോഷം പങ്കു വെയ്ക്കാന്‍ വാക്കുകളില്ല... എന്നായിരുന്നു അച്ഛന്റെ വാക്കുകള്‍. താരത്തിന്റെ സന്തോഷം ഏറ്റെടുത്ത് നിരവധി പേരാണ് ട്വീറ്റിന് മറുപടി നല്‍കിയത്.
ജനീലിയ, റിതേഷ് ദേശ്മുഖ്, കരണ്‍ ജോഹാര്‍, അലിയ, ജാക്വിലിന്‍ തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം ആശംസകള്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈ ഏഴിനായിരുന്നു ഇവരുടെ വിവാഹം.
https://www.facebook.com/Malayalivartha



























