അന്ന് ദിലീപിനെ വിളിച്ചത് അങ്കിളെന്ന്; പിന്നീട് ദിലീപേട്ടനായി... അങ്കിളില്‍ നിന്നും ആ ചേട്ടനിലേക്ക് വന്നതിങ്ങനെ

കാലങ്ങള്‍ ഓരോരുത്തരിലും വരുത്തുന്ന മാറ്റം വളരെ വലുതാണ്. അതാണ് ദിലീപിലും കാവ്യയിലും സംഭവിച്ചത്. ദിലീപിനെ കണ്ടപ്പോള്‍ കാവ്യ ആദ്യം വിളിച്ചത് അങ്കിള്‍ എന്നാണ്. അത് തിരുത്തി ചേട്ടനെന്നാക്കിയതും ദിലീപ് തന്നെയാണ്. വനിതയുടെ പ്രത്യേക അഭിമുഖത്തിലാണ് ദിലീപാണ് ഇക്കാര്യം പറഞ്ഞത്.
1991 ല്‍ കമല്‍ സംവിധാനം ചെയ്ത പൂക്കാലം വരവായി എന്ന സിനിമയുടെ ലൊക്കേഷനിലാണ് ദിലീപും കാവ്യാ മാധവനും ആദ്യമായി കണ്ടുമുട്ടുന്നത്. അന്ന് ദിലീപ് കമലിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്നു. കാവ്യ ചിത്രത്തിലെ ബാലതാരവും. ലൊക്കേഷനില്‍ കാവ്യ ദിലീപിനെ അങ്കിള്‍ എന്നാണ് ആദ്യം വിളിച്ചത്.
പക്ഷേ, ഒരു തവണ മാത്രമാണ് അങ്ങനെ വിളിച്ചത്. ഉടന്‍ തന്നെ ദിലീപ് ആ വിളി തിരുത്തി. ഇനി ദിലീപേട്ടാ എന്ന് വിളിച്ചാല്‍ മതിയെന്നു ദിലീപ് പറഞ്ഞു. നീയൊക്കെ വളര്‍ന്ന് എന്റെ നായികയാകും, അപ്പോള്‍ ഈ അങ്കിള്‍ വിളി പ്രശ്‌നമാകും എന്ന മുന്നറിയിപ്പും അന്ന് ദിലീപ് നല്‍കിയത്ര. ദീലീപേട്ടായെന്ന് വിളിച്ച് പഠിക്കാനും പറഞ്ഞു.
ഇതുപോലെതന്നെയാണ് സനൂഷയും കീര്‍ത്തി സുരേഷും ലൊക്കേഷനില്‍ അങ്കില്‍ എന്നു വിളിച്ചപ്പോഴും ദിലീപ് അത് തിരുത്തി. പിന്നിട് മിസ്റ്റര്‍ മരുമകന്‍ എന്ന ചിത്രത്തിലൂടെ സനൂഷയും റിങ് മാസ്റ്റര്‍ എന്ന ചിത്രത്തിലൂടെ കീര്‍ത്തിയും ദിലീപിന്റെ നായികമാരായെത്തി. എന്തുകൊണ്ടാണ് അങ്കില്‍ എന്ന വിളി ചേട്ടന്‍ എന്നാക്കിയെന്നു ചോദിച്ചാല്‍ ദിലീപിന് ഒരു മറുപടി മാത്രം. അവര്‍ വളരും നമ്മള്‍ വളരില്ലല്ലോ... പുക്കാലം വരവായി എന്ന സെറ്റിന് ശേഷവും ഒന്നു രണ്ട് ലൊക്കേഷനില്‍ വച്ച് കാവ്യയെന്ന കുട്ടിയെ കണ്ടിട്ടുണ്ട്. അപ്പോഴും തന്റെ നായികയാകുമെന്ന് ഓര്‍ത്തിട്ടില്ലെന്നും ദിലീപ് പറയുന്നു.

ഡിഗ്രി വരെ പഠിക്കും. അതിന് ശേഷം കല്ല്യാണം അതായിരുന്നു വീട്ടിലെ തീരുമാനം. എന്നാല്‍ ചന്ദ്രനുദിക്കുന്ന ദിക്കിലേക്ക് ലാല്‍ ജോസും ദിലീപും വിളിച്ചപ്പോള്‍ അഭിനയിക്കാന്‍ വീട്ടുകാര്‍ സമ്മതിക്കുകയായിരുന്നു. അതിന് കാരണം ലാലുച്ചേട്ടനോടും ദിലീപേട്ടനോടുമുള്ള വിശ്വാസം കാരണമാണെന്നും കാവ്യ പറയുന്നു.
https://www.facebook.com/Malayalivartha



























