സ്തനവലുപ്പം കൂട്ടുന്നതിന് പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ടെന്ന് രാഖി സാവന്ത്

എപ്പോഴും വിവാദങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് രാഖി സാവന്ത്. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യം തുറന്ന് പറയാന്‍ മടിയില്ലാത്ത താരമാണ് അവര്‍. വിമര്‍ശനങ്ങളെ താന്‍ കാര്യമാക്കാറില്ലെന്നും താരം പറയുന്നു. ഇപ്പോഴിതാ ബോളിവുഡിലെ താരങ്ങള്‍ പ്ലാസ്റ്റിക് സര്‍ജറിയെ അമിതമായി ആശ്രയിക്കുന്നതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് രാഖി.
താന്‍ സ്തനവലുപ്പം കൂട്ടുന്നതിന് പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ട്. അതിലെന്താണ് തെറ്റെന്നും രാഖി ചോദിച്ചു. മുംബൈ മിററിന് നല്‍കിയ അഭിമുഖത്തിലാണ് രാഖിയുടെ തുറന്ന് പറച്ചില്‍. ബോളിവുഡ് താരങ്ങളുടെ ശരീരത്തിലുള്ള പ്ലാസ്റ്റിക് ശേഖരിച്ചാല്‍ അത് മുന്ന് ട്രക്കില്‍ നിറയ്ക്കാനുള്ളത് ഉണ്ടാകുമെന്നും രാഖി കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം തുന്നിയ കുട്ടിവസ്ത്രം ധരിച്ച് രാഖി സാവന്ത് അടുത്തിടെ വാര്‍ത്ത സൃഷ്ടിച്ചിരുന്നു. സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ചായിരുന്നു മോഡിയുടെ ചിത്രം തുന്നിയ വസ്ത്രം രാഖി ധരിച്ചത്. മോഡിയുടെ ചിത്രമുള്ള വസ്ത്രം ധരിച്ചതിനെതിരായ വിമര്‍ശനങ്ങളെ താന്‍ കാര്യമാക്കുന്നില്ലെന്ന് രാഖി പറഞ്ഞു. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha



























