ഒരു എപ്പിസോഡെങ്കിലും കാണൂ... ശല്യക്കാരെ നമ്മള്‍ വിചാരിച്ചാല്‍ നന്നാക്കാന്‍ പറ്റില്ല

മറ്റുള്ളവരെ പോലെ അധ്വാനിച്ച് കുടുംബം നോക്കുന്നവരാണ് സിനിമസീരിയല്‍ താരങ്ങളെന്ന് ശാലു കുര്യന്‍. സ്ഥിരം കുറ്റം പറഞ്ഞ് ഇറിറ്റേറ്റ് ചെയ്യുന്നവരെ അവരുടെ വഴിക്ക് വിടുമെന്നും ശാലു പറഞ്ഞു. സോഷ്യല്‍ മീഡിയയിലെ ശല്യക്കാരെ നമ്മള്‍ വിചാരിച്ചാല്‍ നന്നാക്കാന്‍ പറ്റില്ല. ചിലര്‍ സീരിയലിന്റെ ഒരു എപ്പിസോഡ് പോലും കാണാതെയാകും വിമര്‍ശിക്കുന്നത്. ഇവരോട് ചാനല്‍ മാറ്റിയേക്കു എന്നല്ലാതെ ഒന്നും പറയാനില്ല.
സോഷ്യല്‍ മീഡിയ ഉള്ളത് കൊണ്ട് ആര്‍ക്കും ആരെക്കുറിച്ചും എന്തും പറയാമെന്ന് പലരും ധരിച്ചു വച്ചിരിക്കുകയാണ്. അത് മറ്റുള്ളവരില്‍ ഉണ്ടാക്കുന്ന വിഷമമോ അവരുടെ കുടുംബാംഗങ്ങളുടെ അവസ്ഥയെക്കുറിച്ചോ ഇവര്‍ ചിന്തിക്കാറില്ല. സ്വന്തം കുടുംബത്തില്‍ ഉള്ളവരെക്കുറിച്ച് ഇത്തരമൊരു കമന്റ് കേള്‍ക്കേണ്ടി വരുന്നത് ഓര്‍ത്ത് നോക്കണമെന്നും ശാലു പറഞ്ഞു.
ഇടയ്ക്ക് ബ്രേക്ക് കിട്ടുമ്പോഴാണ് ഫെയ്‌സ്ബുക്ക് നോക്കുന്നത്. ഉപദേശങ്ങളും ആശംസകളും വായിക്കാറുണ്ട്. എല്ലാവര്‍ക്കും മറുപടി നല്‍കാന്‍ സാധിച്ചെന്ന് വരില്ലെന്നും മാധ്യമ അഭിമുഖത്തില്‍ ശാലു കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha



























