ചങ്കുപറിച്ചു തരുന്ന ആരാധകന് പൃഥ്വിയുടെ മറുപടി

ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും താരങ്ങള്‍ക്ക് ഏറെ ആരാധകരാണുള്ളത്. എന്നാല്‍ താരങ്ങള്‍ ആരാധകരുമായി സംവദിക്കാറുണ്ടെങ്കിലും എല്ലാ സമയത്തും അതിനു കഴിയാറില്ല. എല്ലാവരുടെ കമന്റുകള്‍ക്ക് മറുപടി കൊടുക്കാനും പറ്റില്ല. തന്റെ ആരാധകരെ ഏറ്റവുമധികം പിന്തുണക്കുന്ന പൃഥ്വിയ്ക്കും ഇതേ പ്രശ്‌നമാണ്. അങ്ങനെയൊരു കൊച്ചുപരാതിയുമായി ഒരു കടുത്ത ആരാധകന്‍ ട്വിറ്ററിലൂടെ പൃഥ്വിയുടെ അടുത്തെത്തി.
'എല്ലാവര്‍ക്കും മറുപടി കൊടുക്കും, റി ട്വീറ്റും ചെയ്യും. ഞാനും രാജുവേട്ടന്റെ ആരാധകനാ, ചോദിച്ചാ ചങ്കു പറിച്ചു തരുന്ന ആരാധകന്‍' ഇങ്ങനെയായിരുന്നു ബിജോയ് എന്ന ആരാധകന്‍ ട്വീറ്റ് ചെയ്തത്. ഉടന്‍ എത്തി പൃഥ്വിയുടെ മറുപടി'ചങ്കു വേണ്ട: സ്‌നേഹം മതി' എന്ന്. എന്തായാലും താരത്തിന്റെ മറുപടി കിട്ടിയതില്‍ ആരാധകന്‍ സന്തോഷത്തിലാണ്.
https://www.facebook.com/Malayalivartha



























