അതൊക്കെ ഒരു കാലം; പക്ഷെ ഇപ്പോള്‍ കഞ്ഞി കുടിക്കണമെങ്കില്‍ റേഷന്‍ അരി തന്നെ വേണം; നടികള്‍ പാപ്പരായോ എന്ന് വിചാരിച്ചലര്‍ക്ക് തെറ്റി

സിനിമാ ഫുഡ്, ചുറ്റും തോഴിമാര്‍, കിടക്കാന്‍ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍... അതൊക്കെ ഒരു കാലം. പക്ഷെ ഇപ്പോള്‍ ഇവര്‍ക്ക് കഞ്ഞി കുടിക്കണമെങ്കില്‍ റേഷന്‍ അരി തന്നെ വേണം. ബോളിവുഡ് നടിമാരായ ദീപിക പദുകോണ്‍, സൊനാക്ഷി സിന്‍ഹ, ജാക്ക്വലിന്‍ ഫെര്‍ണാണ്ടസ്, റാണി മുഖര്‍ജി എന്നിവരാണ് റേഷന്‍ കടയെ ആശ്രയിക്കുന്നത്.
ഉത്തര്‍ പ്രദേശിലെ റേഷന്‍ കടകളില്‍നിന്നു ഇവര്‍ കുറഞ്ഞനിരക്കില്‍ ഭക്ഷ്യ ധാന്യങ്ങള്‍ വാങ്ങുന്നവരാണ്.
സാഹബ്ഗഞ്ച് ഗ്രാമത്തിലെ റേഷന്‍ കടയില്‍നിന്നാണത്രേ താരങ്ങളെല്ലാം റേഷന്‍ വാങ്ങിക്കൊണ്ടു പോകുന്നത്. താരങ്ങളെ കാണാത്തതില്‍ നിരാശരായി നാട്ടുകാര്‍ പരാതിപ്പെട്ടതോടെയാണു സംഭവം പുറംലോകമറിഞ്ഞത്. റേഷന്‍ കടയുടമ താരങ്ങള്‍ക്കെല്ലാം ഭര്‍ത്താക്കന്മാരെയും കണ്ടെത്തിയിട്ടുണ്ട്. ജാക്ക്വലിന്‍ ഫെര്‍ണാണ്ടസിന്റെ ഭര്‍ത്താവ് സാധുലാല്‍ ആണ്.
ദീപികയെ രാകേഷ് ചന്ദ് വിവാഹം ചെയ്‌തെന്നാണു രേഖയില്‍ അറിയിച്ചിരിക്കുന്നത്. സോനാലിയുടെ ഭര്‍ത്താവാകാന്‍ ഭാഗ്യം ലഭിച്ചത് രമേഷ് ചന്ദിനാണ്. ദീപിക ജനറല്‍ വിഭാഗത്തിലും മറ്റുള്ളവരെല്ലാം ഒ.ബി.സി. വിഭാഗത്തിലുമാണു റേഷന്‍ വാങ്ങുന്നത്.
തട്ടിപ്പ് നാട്ടില്‍ പാട്ടായതോടെ ജില്ലാ മജിസ്‌ട്രേറ്റ് തിരിമറികയെക്കുറിച്ചു അന്വേഷിക്കാന്‍ ഉത്തരവിട്ടു. ഇതിനെത്തുടര്‍ന്നു സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് തട്ടിപ്പുകാരനെ കണ്ടെത്തി നടപടി സ്വീകരിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























