മിത്രാകുര്യന്റെ സൗന്ദര്യരഹസ്യം

ബോഡിഗാഡിലൂടെ ശ്രദ്ധേയായ മിത്രാകുര്യന്‍ ഭക്ഷണത്തിലും വ്യായാമത്തിലും ഏറെ ശ്രദ്ധപുലര്‍ത്തുന്നയാളാണ്. രാവിലെ പുട്ടും കടലയും ഉച്ചയ്ക്ക് ചോറ്, പരിപ്പ്, ചിക്കന്‍കറി, രാത്രി ചപ്പാത്തിയും വെജിറ്റബിള്‍ കറിയുമാണ് കഴിക്കുന്നത്. ആപ്പിള്‍ ജ്യൂസാണ് ഏറെ ഇഷ്ടം. കാരറ്റ് ജ്യൂസും ഇഷ്ടമാണ്. കണ്ണിന് തിളക്കം കിട്ടാന്‍ കാരറ്റ് നല്ലതാണ്. മറ്റ് പഴങ്ങള്‍ ഇഷ്ടമല്ല.
അറേബ്യന്‍ ഭക്ഷണം ഏറെ ഇഷ്ടമാണ്. ദുബായില്‍ വെച്ച് കഴിച്ച കസ്ബ, ബുഖാരി, സലോണ എന്നിവ ഏറെ ഇഷ്ടമാണ്. കൊഴുപ്പ് കൂടുതലുള്ള ആഹരങ്ങള്‍ കൂടുതല്‍ കഴിക്കും. ചേമ്പ്, ചേന എന്നിവ കൊണ്ടുള്ള വിഭവങ്ങള്‍ ഇഷ്ടമല്ല. ചേനയും ചേമ്പും തൊട്ടാല്‍ ചൊറിച്ചില്‍ വരും. ചൂട് കപ്പയും ചിക്കന്‍ കറിയും എപ്പോക്കിട്ടിയാലും കഴിക്കും.
വീട്ടിലുള്ളപ്പോള്‍ അവിയല്‍, കിച്ചടി, മീന്‍ വറുത്തത് എന്നിവ ഉണ്ടാക്കും. അടുത്തിടെ ചെന്നൈയില്‍ പോയപ്പോള്‍ ചെട്ടിനാട് ഫുഡ് കഴിച്ചു. വിവിധ രുചികളുടെ മിക്‌സാണത്. ചെട്ടിനാട് ബിരിയാണിയും നല്ലതാണ്. ചോക്ക്‌ലറ്റ് ഫ്‌ളേവര്‍ ഒഴികെയുള്ള ഐസ്‌ക്രീമുകള്‍ ഇഷ്ടമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha