എന്റെ ഇഷ്‌ടങ്ങള്‍

വളരെ ചുരുങ്ങിയകാലം കൊണ്ട് മലയാള നടിമാരില്‍ ശ്രദ്ധേയയായ താരമാണ് മേഘ്‌നാ രാജ്. കാഞ്ചീപുരം സാരിയും രേബാന്‍ ഗ്ലാസും ലെവിസ് ജീന്‍സും സല്‍വാര്‍ കമ്മീസും ഇഷ്ടമുള്ള താരത്തിന്റെ വിശേഷങ്ങളിലേക്ക്. സല്‍വാര്‍ കമ്മീസാണ് ഏറെ ഇഷ്ടം. ഏത് ഫാഷനിലും ഇത് തയ്ക്കാം. കംഫര്‍ട്ടബിളാണ്. അങ്ങനെ ഒരു പാട് ഗുണങ്ങള്‍ ഇതിനുണ്ട്. പഞ്ചാബി സ്ത്രീകളുടെ പാരമ്പര്യ വസ്ത്രമാണ് സല്‍വാര്‍ കമ്മീസ്.
കാഷ്വലായ ജീന്‍സും ടോപ്പും ഏറെ ഇഷ്ടമാണ്. ശരീരഭംഗി ശരിക്കും അറിയാന്‍കഴിയുന്നത് ജീന്‍സ് ധരിക്കുമ്പോഴാണ്. ടൈറ്റ് ജീന്‍സാണ് നല്ലത്. ഇറുകിയ ടോപ്പ് താല്‍പര്യമില്ല. 10000 രൂപയ്ക്ക് മുകളിലുള്ള ബ്രാന്‍ഡഡ് ജീന്‍സാണ് വാങ്ങുന്നത്. ധാരാളം ഉപയോഗിക്കാമിത്. ബാഗ്ലൂര്‍ സെന്‍ട്രലില്‍ നിന്നും ചെന്നൈയില്‍ നിന്നുമാണ് ജീന്‍സ് വാങ്ങുന്നത്.
കാഞ്ചീപുരം സാരിയോട് പണ്ടേ കമ്പമാണ്. വീതിയുള്ള ബോര്‍ഡറുള്ള സാരികളാണിഷ്ടം. ഷീഫോണ്‍, കോട്ടണ്‍, സില്‍ക്ക് സാരികളും ധാരാളമുണ്ട്. അമ്മയാണ് സാരി ഉടുപ്പിക്കുന്നത്. അമ്മയുടെ സാരികള്‍ ഉടുത്താണ് ഞാന്‍ പഠിച്ചത്. വിദേശത്ത് പോകുമ്പോള്‍ അവിടെ മാത്രം കാണുന്ന സാരികള്‍ വാങ്ങും. സിനിമകളില്‍ സെറ്റ് സാരിയുടുക്കാന്‍ വലിയ ഇഷ്ടമാണ്.
ദീര്‍ഘദൂരയാത്രകള്‍ക്ക് കൂളിംഗ് ഗ്ലാസുകള്‍ ഉപയോഗിക്കാനാണിഷ്ടം. റെയ്ബാന്‍ വലിയ ഇഷ്ടമാണ്. ഷൂസും ചെരുപ്പും ചെന്നൈയില്‍ നിന്നാണ് വാങ്ങുന്നത്. ബാഗ്ലൂരിലെ കോറമംഗലയിലുള്ള ഷോപ്പുകളില്‍ നിന്നാണ് ലതര്‍ ബാഗും ചെരുപ്പും വാങ്ങാറുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha