Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

മുകേഷ്‌ എന്റെ ജീവിതം തുലച്ചു

04 FEBRUARY 2014 03:16 AM IST
മലയാളി വാര്‍ത്ത.

മുകേഷ്‌ തന്റെ ജീവിതം തുലച്ചെന്ന്‌ മുകേഷിന്റെ ആദ്യ ഭാര്യയും നടിയുമായ സരിത. നിയമപരമായി തങ്ങള്‍ വിവാഹ ബന്ധം വേര്‍പെടുത്തിയിട്ടില്ലെന്നും വിവാഹത്തിന്റെ തുടക്കം മുതല്‍ പ്രശ്‌നങ്ങളായിരുന്നെന്നും സരിത പറഞ്ഞു. സിനിമ മംഗളത്തിന്‌ അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ്‌ സരിത സരിത മുകേഷിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്‌.
അഭിമുഖത്തിന്റെ പ്രസക്തഭാഗം

നായികയായി തിളങ്ങി നിന്ന സമയത്തായിരുന്നു വിവാഹം. അദ്ദേഹം തുടക്കക്കാരനും. അദ്ദേഹത്തിന്റെ വരുമാനത്തില്‍ ഒതുങ്ങി ജീവിക്കാന്‍ ഞാന്‍ മനസ്സാ തയ്യാറായിരുന്നു. ഒരു പരാതിയും പരിഭവവും കാണിച്ചിട്ടില്ല. വിവാഹശേഷം രണ്ടു മാസം കഴിഞ്ഞപ്പോള്‍ എന്റെ അച്‌ഛന്‍ മരിച്ചു പോയി. ചോദിക്കാനും പറയാനും ആരുമില്ലാത്ത എന്നോട്‌ എന്തുമാകാം എന്നായി പിന്നീടുള്ള അവസ്‌ഥ. ഏതൊരു പെണ്ണിനെ പോലെയും നല്ലൊരു കുടുംബജീവിതം സ്വപ്‌നം കണ്ട്‌ വിവാഹിതയായതാണ്‌ ഞാനും. നിര്‍ഭാഗ്യമെന്ന്‌ പറയട്ടേ തുടക്കം മുതല്‍ അങ്ങനെയൊരു കരുതലനുഭവിക്കാന്‍ എനിക്ക്‌ കഴിഞ്ഞിട്ടില്ല.

വിവാഹ ശേഷം എനിക്ക്‌ സംസ്‌ഥാന അവാര്‍ഡ്‌, ഫിലിം ഫെയര്‍ അവാര്‍ഡ്‌ തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. ഏതൊരു പെണ്‍കുട്ടിയെയും പോലെ ആ സമയത്ത്‌ ഭര്‍ത്താവ്‌ കൂടെ വേണമെന്നാഗ്രഹിച്ചു. കൂടെ വരാനായി വിളിച്ചപ്പോള്‍ പറഞ്ഞത്‌
'' എനിക്കല്ലല്ലോ നിനക്കല്ലേ അവാര്‍ഡ്‌ കിട്ടിയത്‌'' എന്നായിരുന്നു. നിയമപരമായി ഞങ്ങള്‍ ഇതുവരെ വേര്‍പിരിഞ്ഞിട്ടില്ല. ഇരുപത്തിയഞ്ചു വര്‍ഷം നീണ്ടു നിന്ന ദാമ്പത്യ ജീവിതം മാന്യമായി പര്യവസാനിപ്പിച്ചിട്ട്‌ മതിയായിരുന്നു പുതിയ ജീവിതം. അതിലേക്ക്‌ എന്റെ മക്കളെ വലിച്ചിഴച്ചപ്പോള്‍ എനിക്ക്‌ സഹിക്കാനായില്ല.

കുടുംബ ജീവിതത്തിനു വേണ്ടി കരിയര്‍ ഉപേക്ഷിച്ചവളാണ് ഞാന്‍ . പക്ഷേ ഞാന്‍ കൊതിച്ച ജീവിതം എനിക്ക്‌ ലഭിച്ചില്ല. ഭാഷയറിയാത്ത നാട്ടില്‍ വന്നു ജീവിച്ചതും സ്‌നേഹത്തിന്റെ പേരില്‍ മാത്രമാണ്‌. കുട്ടികളായി കഴിയുമ്പോള്‍ മാറുമെന്നു കരുതി. പക്ഷേ രണ്ടു കുട്ടികളായിട്ടും ഒരു മാറ്റവും ഉണ്ടായില്ല. എന്നും ഞങ്ങള്‍ തമ്മില്‍ വഴക്കുകള്‍ പതിവായി.

വിവാഹത്തിനു ശേഷം പല നല്ല കഥാപാത്രങ്ങളും വന്നപ്പോള്‍ അദ്ദേഹം സംവിധായകരെ വിളിച്ചിട്ട്‌ പറയും'' ആ വേഷം സരിത ചെയ്യുന്നില്ല.''പല നല്ല കഥാപാത്രങ്ങളും എനിക്ക്‌ നഷ്‌ടമായിട്ടുണ്ട്‌. എല്ലാ സങ്കടങ്ങളും ഞാന്‍ ഉള്ളിലൊതുക്കി.

ഇരുപത്തിയഞ്ചു വര്‍ഷത്തെ ഈ ബന്ധം മാന്യമായി അവസാനിപ്പിച്ചിരുന്നെങ്കില്‍ . നുണകള്‍ കൊണ്ട്‌ ഒരാള്‍ ചീട്ടുകൊട്ടാരം മെനയുമ്പോള്‍ ഞാന്‍ മൗനം പാലിച്ചാല്‍ അതെല്ലാം സത്യമാണെന്ന്‌ സമ്മതിച്ചു കൊടുക്കുന്നതിന്‌ തുല്ല്യമല്ലേ?
വേറെ താമസിക്കാന്‍ തുടങ്ങിയ സമയം മുതല്‍ കുട്ടികളെ വിട്ടു കിട്ടണമെന്ന്‌ പറഞ്ഞു കോടതിയെ സമീപിച്ചിരുന്നു. ഞാനും കുട്ടികളും ഒരുപോലെ അതിനെ എതിര്‍ത്തു.

പലപ്പോഴായി എന്റെ ആഭരണങ്ങളും പണവുമെല്ലാം അദ്ദേഹം എടുത്തുകൊണ്ടു പോയിട്ടുണ്ട്‌. പറയാതെപോലും. എന്റെ പേരിലുള്ള പല സ്‌ഥലങ്ങളും അദ്ദേഹത്തിന്റെ കൂടെ പേരിലാക്കണമെന്ന്‌ പറഞ്ഞ്‌ നിര്‍ബന്ധിച്ചു.

എന്നെ ഓര്‍ക്കണ്ടായിരുന്നു. എന്നാല്‍ കുട്ടികളെപ്പറ്റി ചിന്തിക്കണമായിരുന്നു. ഭാര്യയോട്‌ ഒരു ഗുഡ്‌ബൈ പോലും പറയാതെ അടുത്ത ബന്ധം ആകാം എന്നാണോ? വിവാഹത്തിന്‌ മക്കള്‍ അദ്ദേഹത്തെ നിര്‍ബന്ധിക്കുന്നു എന്നു പറഞ്ഞു. അവര്‍ അങ്ങനെ പറയുന്നത്‌ എന്നെ അപമാനിക്കുന്നതിന്‌ തുല്യമാണ്‌.

ഇരുപത്തിയഞ്ചു വര്‍ഷം നീണ്ടു നിന്ന മൗനം ഞാനവസാനിച്ചത്‌ എന്റെ മക്കളെ വേദനിപ്പിച്ചതുകൊണ്ടാണ്‌. മക്കളാണ്‌ എന്നെ ഇത്രയും നാള്‍ ജീവിക്കാന്‍ പ്രേരിപ്പിച്ചത്‌. അവരാണ്‌ എന്റെ ലോകം. എന്റെ ഭര്‍ത്താവായിരുന്ന മനുഷ്യനോട്‌ ഒന്നേ എനിക്ക്‌ പറയാനുള്ളു.ഇരുപത്തിയഞ്ചു വര്‍ഷത്തെ ജീവിതം അവസാനിപ്പിക്കുമ്പോള്‍ അത്‌ മാന്യമായി ആകാമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (2 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (2 hours ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (3 hours ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (3 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (3 hours ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (3 hours ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (3 hours ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (3 hours ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (3 hours ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (3 hours ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (4 hours ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (4 hours ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (4 hours ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (5 hours ago)

Malayali Vartha Recommends