രാം ഗോപാല്‍ വര്‍മ പറഞ്ഞതുപോലെ സ്ത്രീകള്‍ പുരുഷന്‍മാരെ'സുഖിപ്പിക്കാന്‍' പഠിക്കണമെന്ന് ഹോട്ടെസ്റ്റ് രാഖി സാവന്ത്

വനിത ദിനത്തില്‍ വിവാദം സൃഷ്ടിച്ച രാം ഗോപാല്‍ വര്‍മയുടെ ട്വീറ്റിനെ പിന്തുണച്ചെത്തിയിരിക്കുകയാണ് ഹോട്ടെസ്റ്റ് രാഖി സാവന്ത്. സണ്ണി ലിയോണിനെ പോലെ ലോകത്തിലെ എല്ലാ സ്ത്രീകള്‍ക്കും പുരുഷന്‍മാരെ രസിപ്പിക്കാന്‍ കഴിയട്ടേ എന്നായിരുന്നു രാം ഗോപാല്‍ വര്‍മ പറഞ്ഞത്. സത്യത്തില്‍ രാം ഗോപാല്‍ വര്‍മ സണ്ണി ലിയോണിനെ പ്രശംസിക്കുകയായിരുന്നു എന്നാണ് രാഖി പറയുന്നത്. എന്നാല്‍ രാം ഗോപാല്‍ വര്‍മയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. വനിത സംഘടനകള്‍ രംഗത്തിറങ്ങുകയും ആര്‍ജിവിയ്‌ക്കെതിരെ കേസ് എടുക്കുകയും ചെയ്തു. സണ്ണി ലിയോണും പ്രതികരണവുമായി എത്തിയിരുന്നു.
രാം ഗോപാല്‍ വര്‍മ പറഞ്ഞത് ശരിയാണെന്നാണ് രാഖി സാവന്ത് പ്രതികരിച്ചത്. ഇക്കാര്യത്തില്‍ തന്റെ പിന്തുണ ആര്‍ജിവിക്കാണെന്നും രാഖി വ്യക്തമാക്കി. എല്ലാ സ്ത്രീകളും രാം ഗോപാല്‍ വര്‍മ പറഞ്ഞതുപോലെ 'സുഖിപ്പിക്കാന്‍' പഠിക്കണം എന്നും രാഖി പറയുന്നു.
അടുക്കളപ്പണിയുടെ ഉത്തരവാദിത്തം സ്ത്രീകള്‍ക്കാണെന്നാണ് രാഖി പറയുന്നത്. അടുക്കളയിലെ ജോലികളുടെ കാര്യത്തിലും പുരുഷന്‍മാരെ സുഖിപ്പിക്കുന്ന കാര്യത്തിലും സ്ത്രീകള്‍ക്ക് 'കോച്ചിങ് ക്ലാസ്സ്' നല്‍കണം എന്ന് വരെ പറഞ്ഞുവയ്ക്കുന്നുണ്ട് രാഖി സാവന്ത്. ഇതിനായി പ്രത്യേകം ക്ലാസ്സ് തന്നെ നല്‍കണമത്രെ.
ഭാര്യയ്‌ക്കൊപ്പം ഒരുപാട് കാലം ജീവിച്ച ഒരു പുരുഷന്‍. ഭാര്യ അക്കാലമത്രയും അയാളെ സേവിച്ചു. എന്നാല്‍ സുന്ദരിയും യുവതിയും ആയ ഒരു സ്ത്രീ വരുമ്പോള്‍ പുരുഷന്‍ ഭാര്യയെ മറക്കും എന്നാണ് രാഖിയുടെ കണ്ടെത്തല്‍. രാഖി സാവന്തിന് ഇക്കാര്യങ്ങള്‍ എല്ലാം എങ്ങനെ എന്ന ചോദ്യവും ചോദിക്കുന്നുണ്ട്. മേല്‍ പറഞ്ഞ കാര്യങ്ങളില്‍ രാഖി കോച്ചിങ് ക്ലാസ്സിന് പോയിട്ടുണ്ടോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം.
എന്തായാലും രാഖി സാവന്ത് ചില്ലറക്കാരിയല്ല. പണ്ട് സ്വയംവരം നടത്തി വിവാദം സൃഷ്ടിച്ച ആളാണ് ഇടക്കിടെ വിവാദ പരാമര്‍ശങ്ങളും നടത്താറുണ്ട്. മോഡിയുടെ മുഖമുളള വസ്ത്രം ധരിച്ചും രഖി സാവന്ത് വിവാദം സൃഷ്ടിച്ചിട്ടുണ്ട്.
സണ്ണി ലിയോണിനെ ഇന്ത്യയില്‍ വിലക്കണം എന്ന് വരെ ആവശ്യപ്പെട്ടിട്ടുള്ള ആളാണ് രാഖി സാവന്ത്. അവരാണിപ്പോള്‍ രാംഗോപാല്‍ വര്‍മയുടെ ട്വീറ്റ് സണ്ണി ലിയോണിനുള്ള പ്രശംസയാണെന്ന് പറയുന്നത്. സണ്ണി ലിയോണിനെ ഇന്ത്യയില്‍ അഭിനയിക്കാന്‍ അനുവദിക്കുകയാണെങ്കില്‍ ശരീരം മുഴുവന്‍ മൂടിക്കൊണ്ട് വേണം എന്ന് വരെ രാഖി പറഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha

























