Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും


പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം


നടൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു... ഖബറടക്കം ഇന്ന് സ്വദേശമായ തിരുവനന്തപുരത്ത്


ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...

മനുഷ്യനായാല്‍ കാമം ഉണ്ടാവും... പക്ഷെ അത് നിയന്ത്രിക്കാന്‍ പറ്റണം...ഒരു സ്ത്രീയുടെ സമ്മതമില്ലാതെ പുരുഷന്‍ അവളെ തൊടുന്നതും ആസ്വദിക്കുന്നതും തെറ്റാണ്

11 MARCH 2017 01:19 PM IST
മലയാളി വാര്‍ത്ത

എത്ര വലിയ ദുരന്തം സംഭവിച്ചാലും അതിന്റെ ചൂട് കുറച്ചുനാള്‍ മാത്രം നിലനില്‍ക്കും. അതുകഴിഞ്ഞു അക്കാര്യം തന്നെ നമ്മള്‍ മറന്നുപോവുന്നു. നിയമം ഹാര്‍ഡ് ആണെങ്കില്‍ ഒരു പരിധിവരെ ഇത്തരം ക്രൂരകൃത്യങ്ങള്‍ നിയന്ത്രിക്കാന്‍ പറ്റും. അച്ഛന് മകളെ തിരിച്ചറിയാന്‍ പറ്റുന്നില്ല, സഹോദരിക്ക് സഹോദരന്റെ കൂടെ പുറത്തിറങ്ങാന്‍ പറ്റുന്നില്ല. എന്തുചെയ്താലും ഇത്രയല്ലേ ഉള്ളൂ എന്നാണ് പൊതു നിലപാട്.

സ്ത്രീകള്‍ക്കെതിരെ മുന്‍പും അതിക്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴത് കൂടിയിട്ടുണ്ട് എന്നുമാത്രം. സമൂഹത്തില്‍ വ്യക്തിബന്ധങ്ങളുടെ മൂല്യം തിരിച്ചറിയാന്‍ പറ്റാതെ പോകുന്നതായിരിക്കാം അതിന്റെ ഒരു കാരണം. ഇവിടെ എത്ര വലിയ കുറ്റം ചെയ്താലും പിടിപാടും ആവശ്യത്തിന് കാശുമുണ്ടെങ്കില്‍ എളുപ്പത്തില്‍ ഊരിപ്പോരാം. ഉദാഹരണങ്ങള്‍ പറയാനാണെങ്കില്‍ ഒരുപാടുണ്ട്. അങ്ങനെയുള്ള വ്യക്തികളൊക്കെ നമുക്ക് മുന്നിലുണ്ട്. ഇത്തരക്കാര്‍ക്ക് ഒരു വ്യക്തിയെ വളരെ ഈസിയായിട്ടു കടന്നാക്രമിച്ച് മാനസികമായി തകര്‍ക്കാന്‍ പറ്റും. എന്തു ക്രൂരത ചെയ്യാനും ഇത്തരക്കാര്‍ക്ക് മടിയില്ല. ക്രിമിനലുകളുടെ ഉള്ളില്‍ ഭയമില്ലാത്ത അവസ്ഥ വന്നിട്ടുണ്ട്. കടുത്ത ശിക്ഷ കിട്ടുമെന്ന ഉള്‍ഭയം ഇല്ലാത്തതാണ് ഇതിനെല്ലാം കാരണം. മുന്‍പ് കേരളത്തിന് പുറത്തായിരുന്നു ഇതുപോലുള്ള ആക്രമണങ്ങള്‍ നടന്നിട്ടുള്ളത്. ഇന്നത് നമ്മുടെ കണ്‍മുന്നിലാണ് നടക്കുന്നത്. ഒരു പെണ്‍കുട്ടിക്ക് സ്വന്തം സഹോദരന്റെയോ അച്ഛന്റെയോ ഒപ്പം പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ് ഇവിടെ.

എല്ലാവരും മാധ്യമങ്ങളെപ്പോലെ ന്യൂസ് വാല്യൂ നോക്കി നടക്കുകയാണ്. അടുത്തടുത്ത കാര്യങ്ങള്‍ കിട്ടുമ്പോള്‍ അതിന്റെ പുറകെപ്പോകും. ഇവിടെ ആരെയാണ് കുറ്റപ്പെടുത്തേണ്ടത്? സ്ത്രീകള്‍ പ്രതികരിച്ചാല്‍ അവര്‍ ഫെമിനിസ്റ്റുകളാകും. കുടുംബത്തിലാണ് മാറ്റം വരുത്തേണ്ടത്. എന്റെ അച്ഛന്‍ എന്നെ വളര്‍ത്തിയത് സ്വതന്ത്രയായ വ്യക്തിയായിട്ടാണ്. നീ പെണ്ണിനെപ്പോലെ വളരൂ, ആണ്‍കുട്ടിയെപോലെ വളരൂ എന്നൊന്നും പറഞ്ഞിട്ടില്ല. നല്ലൊരു വ്യക്തിയായി വളരണം എന്നാണ് പറഞ്ഞത്.

നമ്മെ പോലെത്തന്നെ മറ്റുള്ളവരെയും ഓരോ വ്യക്തികളായി പരിഗണിച്ച് ബഹുമാനം കൊടുക്കണം. ഇതാണ് അച്ഛന്‍ എന്നെ പഠിപ്പിച്ചത്. സമൂഹത്തില്‍ കാലങ്ങളായി നിലനില്‍ക്കുന്ന കാഴ്ചപ്പാടിലാണ് മാറ്റം വരുത്തേണ്ടത്. ആണ്‍പെണ്‍ വ്യത്യാസമില്ലാതെ അവളെയോ അവനെയോ ഒരു വ്യക്തിയായി വളര്‍ത്തുകയാണ് വേണ്ടത്. അല്ലാതെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടു പ്രതികരിച്ചതുകൊണ്ടൊന്നും കാര്യമില്ല.

മനുഷ്യനായാല്‍ കാമം ഉണ്ടാവും, പക്ഷെ അത് നിയന്ത്രിക്കാന്‍ പറ്റണം. ഒരു സ്ത്രീയുടെ സമ്മതമില്ലാതെ പുരുഷന്‍ അവളെ തൊടുന്നതും ആസ്വദിക്കുന്നതും തെറ്റാണ്. അമ്മയില്‍ നിന്നല്ലേ കുഞ്ഞുണ്ടാവുന്നത്. അമ്മയെ ബഹുമാനിക്കുന്ന ഒരു പുരുഷന് ഒരിക്കലും ഇത്തരത്തില്‍ പെരുമാറാന്‍ കഴിയില്ല. അടുത്തദിവസം ഫെയ്‌സ്ബുക്കില്‍ ഒരാളുടെ പോസ്റ്റ് കണ്ടു ഞെട്ടി.

അഞ്ചാം ക്ലാസ്സുകാരിയോടു കാമം തോന്നുന്നു എന്ന് ഉറക്കെ വിളിച്ചുപറയുന്ന ഒരാള്‍. അയാള്‍ മാനസിക രോഗിയായിരിക്കും. കുഞ്ഞുങ്ങളെ താലോലിക്കാന്‍ തോന്നുന്ന പ്രായത്തില്‍ അവളോട് കാമം തോന്നുക എന്ന് പറയുമ്പോള്‍ അവന് എന്തോ അസുഖമുണ്ട്. നാളെ അവനൊരു പെണ്‍കുട്ടി ഉണ്ടായാലും ആ കുട്ടിയോടും അവന് കാമം തോന്നില്ലേ. ഇവനെപോലെയുള്ളവരുടെ ആണത്തം ഇല്ലാതാക്കുകയാണ് ചെയ്യേണ്ടത്. ഫെയ്‌സ്ബുക്കില്‍ പലരും അവനുവേണ്ടി വാദിക്കുന്നത് കണ്ടു. അവനെ സപ്പോര്‍ട്ട് ചെയ്യുകയല്ല അവനെപ്പറ്റി സംസാരിക്കാന്‍ പോലും പാടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

61-ാം വയസ്സിൽ ലോക റെക്കോഡ് സ്വന്തമാക്കി കാനഡക്കാരി... സ്വന്തം പേരിലുണ്ടായിരുന്ന റെക്കോഡ് തിരുത്തിക്കുറിച്ച് വൈൽഡ്  (7 minutes ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചു....  (16 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,09,680 രൂപ  (30 minutes ago)

സംസ്ഥാനത്തെ പ്രധാന പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സിക്ക് എംഎൽഎ ഫണ്ടിലൂടെ ആദ്യമായി പുതിയ ബസ് വാങ്ങാൻ പണം അനുവദിച്ച് അഡ്വ.കെ. പ്രവീൺ കുമാർ എംഎൽഎ  (46 minutes ago)

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്.. സെന്‍സെക്‌സ് 450 പോയിന്റ് താഴ്ന്ന നിലയിൽ  (1 hour ago)

സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു അന്തരിച്ചു...  (1 hour ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടങ്ങുന്നതിനെതിരെ യുഡിഎഫ് പ്രവർത്തകർ നടത്തിയ ഉപരോധ സമരം സംഘർഷത്തിൽ കലാശിച്ചു...  (1 hour ago)

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....  (2 hours ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (2 hours ago)

  കണ്ണീർക്കാഴ്ചയായി... അങ്കമാലിയിൽ നിന്നും തൃശൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്...വിവിധ ജില്ലകളിൽ യെല്ലാ അലർട്ട് പ്രഖ്യാപിച്ചു  (2 hours ago)

സങ്കടക്കാഴ്ചയായി... ഭാര്യ വീട്ടിൽ നിന്ന് മടങ്ങവേ മിന്നലേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

യുഎഇയിലെ റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ മുളക്കുഴ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം  (2 hours ago)

രാഷ്ട്രപതിയെ കാണാൻ പ്രതിപക്ഷ സംഘത്തിന് അനുമതി നൽകിയേക്കും.... രാഷ്ട്രപതി ഭവൻ നിർദ്ദേശം ഇന്ന് ചർച്ച ചെയ്യുമെന്ന് കോൺഗ്രസ് നേതാക്കൾ  (2 hours ago)

ലോക റാങ്കിങ്ങിൽ 27-ാം സ്ഥാനത്തുള്ള റഷ്യക്കെതിരെ ഇന്ത്യ ഇന്ന് ഇറങ്ങും  (3 hours ago)

Malayali Vartha Recommends