Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബഡായി ബംഗ്ലാവിലെ അതിഥിയാകാന്‍ വിനായകനില്ല!കാരണമുണ്ട്..

14 MARCH 2017 02:41 PM IST
മലയാളി വാര്‍ത്ത

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് നര്‍മത്തിന്റെ പശ്ചാത്തലത്തില്‍ കലാകാരന്മാരെ പരിചയപ്പെടുത്തുന്ന പരിപാടിയാണ് ബഡായി ബംഗ്ലാവ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയില്‍ നടന്മാരായ മുകേഷ്, രമേഷ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, നടി ആര്യ എന്നിവരാണ് അവതാരകരായി എത്തുന്നത്. നര്‍മത്തിന് മാറ്റുകൂട്ടാന്‍ മറ്റ് താരങ്ങളുമുണ്ട്. 

ഞായറാഴ്ച രാത്രികളില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിക്ക് മികച്ച പ്രേക്ഷക പ്രതികരണമാണുള്ളത്. സൂപ്പര്‍ താരങ്ങള്‍ മുതല്‍ നവാഗത താരങ്ങള്‍ വരം പരിപാടിയില്‍ അതിഥികളായി എത്താറുണ്ട്. എന്നാല്‍ ഇതേ പരിപാടിയിലേക്ക് വിനായകനെ അതിഥിയായി വിളിച്ചെങ്കിലും അദ്ദേഹം നിരസിച്ചു.

പ്രക്ഷക ശ്രദ്ധ നേടുന്ന താരങ്ങളെ അതിഥികളായി എത്തിച്ച് അവര്‍ക്കൊപ്പം നര്‍മരംഗങ്ങളൊരുക്കുന്ന പരിപാടിയായ ബഡായി ബംഗ്ലാവ് ഒരിക്കല്‍ അതിഥിയായി വിളിച്ചത് വിനായകനെ. കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ പ്രക്ഷക മനസില്‍ ഇടം നേടി കത്തി നല്‍ക്കുകയായിരുന്നു വിനായകന്‍. പക്ഷെ വിനായകന്‍ ആ ക്ഷണം നിരസിക്കുകയായിരുന്നു.ബഡായി ബംഗ്ലാവില്‍ പങ്കെടുക്കാത്തതിന് കാരണം വിനായകന്‍ വെളിപ്പെടുത്തി. അവിടെ ചെന്ന് കോമഡി കാണിച്ച് തന്നെ വില്‍ക്കാന്‍ താല്പര്യമില്ലാത്തതിനാലാണ് പരിപാടില്‍ പങ്കെടുക്കാതിരുന്നത്. ജീവിതം തനിക്ക് കോമഡിയല്ല സീരിയസാണെന്നും വിനായകന്‍ പറഞ്ഞു.

താന്‍ ഇങ്ങനെയാണ്, കഴിഞ്ഞ 20 കൊല്ലം ഇങ്ങനെയായിരുന്നു. ഇനി ഒരു ഇരുപത് കൊല്ലമുണ്ടെങ്കിലും താന്‍ ഇങ്ങനെ തന്നെയായിരിക്കുമെന്നും വിനായകന്‍ വ്യക്തമാക്കി. അല്ലെങ്കില്‍ അത് നാല്പത് കൊല്ലം ഒപ്പമുണ്ടായിരുന്ന തന്റെ കുടുംബത്തേയും സുഹൃത്തുക്കളേയും വഞ്ചിക്കലാകുമെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ 20 കൊല്ലമായി താന്‍ ഇവിടെ മലയാള സിനിമയില്‍ ഉണ്ടായിരുന്നു. തന്നെ ആരും തിരിഞ്ഞ് നോക്കിയിട്ടില്ല. ഇപ്പോള്‍ അവര്‍ തന്നെ വില്‍ക്കാന്‍ ശ്രമിക്കുകയാണ്. അവര്‍ക്ക് വേണ്ടി തന്റെ വ്യക്തിത്വത്തെ ഇല്ലാതാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ദേഷ്യം വന്നാല്‍ ദേഷ്യപ്പെടും, തമാശയാണെങ്കില്‍ തമാശ അത് തന്റെ സുഹൃത്തുക്കള്‍ക്ക് മനസിലാകും. അതാണ് വിനായകന്‍.

ജീവിതത്തില്‍ അഭിനയിക്കാന്‍ പറയരുത്. അത് തനിക്ക് കഴിയില്ല. താന്‍ പച്ചയായ മനുഷ്യനാണ്. ജീവിതത്തിലും ചാനല്‍ ക്യാമറയ്ക്ക് മുന്നില്‍ അഭിനയിക്കാന്‍ താല്പര്യമില്ലാത്തതുകൊണ്ടാണ് അതിനെ എതിര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു. എല്ലാവവരും പറ്റിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (59 minutes ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (1 hour ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (1 hour ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (1 hour ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (2 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (2 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (3 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (3 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (4 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (4 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (4 hours ago)

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു  (4 hours ago)

അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം...  (4 hours ago)

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം  (4 hours ago)

ലഹരിമരുന്ന് കേസുകൾ കൈകാര്യം ചെയ്യാനായി ഹൈക്കോടതി നേരത്തേ നിർദ്ദേശിച്ച പ്രകാരം അഞ്ച് എൻ.ഡി.പി.എസ് കോടതികൾ മൂന്നു മാസത്തിനകം പ്രവർത്തനസജ്ജമാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി  (4 hours ago)

Malayali Vartha Recommends