ഇത് ബല്ലാത്ത ഇടങ്ങേറായിപ്പോയി:സുരഭി

എനിക്കൊരു തെറ്റുപറ്റി, സംഗതി ഇത്ര പുലിവാലാകുമെന്ന് വിചാരിച്ചില്ലെന്ന് തുറന്നു പറഞ്ഞ് സുരഭി ലക്ഷി. ജഗത്ബികെ എന്ന അടിക്കുറിപ്പോടെ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സുരഭി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. ഇതായിരുന്നു സുരഭിക്ക് പുലിവാലായത്.
സുരഭിയുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ സുരഭി വീണ്ടും വിവാഹിതയായോ, കൂടെ നില്‍ക്കുന്ന ഈ ജഗത്ബികെ ആരാണ് എന്നൊക്കെയായിരുന്നു ആരാധകരുടെ കമന്റ്. നിരവധി സംശയങ്ങളും ചോദ്യങ്ങളുമായിരുന്നു ചിത്രത്തിന് താഴെയുള്ള കമന്റ് ബോക്‌സില്‍ നിറഞ്ഞത്.
ഒടുവില്‍ വിശദീകരണവുമായി സുരഭി തന്നെ രംഗത്തെത്തിയിരുന്നു. 'എനിക്കൊരു തെറ്റുപറ്റി, ഇതിത്ര പുലിവാലാകുമെന്ന് വിചാരിച്ചില്ല. എനിക്കൊപ്പമുള്ളത് എന്റെ ഒരേയൊരു സഹോദരന്‍ സുധീഷ് കുമാര്‍ ആണ്. അടിക്കുറിപ്പില്‍ എഴുതിയിരിക്കുന്നത് ജഗതാംബികെ എന്നാണ് അല്ലാതെ ജഗത് ബി.കെ അല്ല.' ഇങ്ങനെയായിരുന്നു സുരഭിയുടെ പ്രതികരണം.
അടുത്തിടെയായിരുന്നു സുരഭിയും വിപിന്‍ സുധാകറുമായുള്ള വിവാഹമോചനം. സുരഭി പോസ്റ്റ് ചെയ്ത ചിത്രം താരം വീണ്ടും വിവാഹം കഴിച്ചതായി തെറ്റിദ്ധാരണ ഉണ്ടാക്കി.
https://www.facebook.com/Malayalivartha


























