ആ രംഗത്തെക്കുറിച്ച് റോഷന്‍ മാത്യു!

മലയാള സിനിമയിലെ പുതുമുഖ യുവതാരമാണ് റോഷന്‍ മാത്യു. മമ്മൂട്ടിയും നയന്‍താരയും താരങ്ങളായെത്തിയ പുതിയ നിയമം, കോളേജ് പശ്ചാത്തലമായി ഇറങ്ങിയ ആനന്ദം ഇനി ഇറങ്ങാനിരിക്കുന്ന വിശ്വാസപൂര്‍വ്വം മന്‍സൂര്‍ എന്നീ ചിത്രങ്ങളിലാണ് റോഷന്‍ അഭിനയിച്ചിട്ടുള്ളത്. ആനന്ദത്തിലൂടെയാണ് ആളുകള്‍ റോഷനെ തിരിച്ചറിഞ്ഞ് തുടങ്ങിയത്.
പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു കോളേജില്‍ എത്തിയപ്പോഴാണ് റോഷന് ആ ചോദ്യം നേരിടേണ്ടി വന്നത്. പുതിയ നിയമത്തില്‍ നയന്‍താരയെ 'റേപ്' ചെയ്തപ്പോള്‍ എങ്ങനെയുണ്ടായിരുന്നു എന്നാണ് ഒരു പെണ്‍കുട്ടി ചോദിച്ചത്.
പേടിപ്പിയ്ക്കുന്ന ഒരു അനുഭവമായിരുന്നു അത് എന്ന് പറഞ്ഞുകൊണ്ടാണ് റോഷന്‍ തുടങ്ങിയത്. നയന്‍താരയെ മുഖത്തടിയ്ക്കുന്നതും തള്ളിത്താഴെയിടുന്നതുമൊക്കെയായ രംഗങ്ങള്‍ ഭയന്ന് കൊണ്ടാണ് ചെയ്തത്. പക്ഷെ ഇപ്പോള്‍ ഓര്‍ത്തു നോക്കുമ്പോള്‍ അത് വളരെ നല്ലൊരു അനുഭവമായിരുന്നു.
നയന്‍താര മാമിനെ പോലൊരു സൂപ്പര്‍ താരത്തിനൊപ്പം അഭിനയിക്കുന്നു എന്നതായിരുന്നു പേടി. എന്നെ പോലൊരു പുതുമുഖത്തിന്റെ പേര് പോലും മാമിന് അറിയില്ല. പക്ഷെ ആ ഷോട്ട് നന്നായി കിട്ടാന്‍ വേണ്ടി എന്തും ചെയ്തു കൊള്ളാനാണ് മാം പറഞ്ഞത്. നല്ല സഹകരണമായിരുന്നു -റോഷന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























