Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അതിതീവ്ര മഴ മുന്നറിയിപ്പ്: വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു: തുലാമഴയ്ക്കൊപ്പം എൽനിനോയും: പത്തനംതിട്ട'മിന്നൽ ഹോട്ട്സ്പോട്ട്'...


വ്യൂസ് കൂട്ടാൻ അപ്പാപ്പനെ കരുവാക്കിയതോ? 45 വയസ്സ് കുറഞ്ഞ കാമുകിയുടെ വഞ്ചനയിൽ തകർന്നുപോയ വൃദ്ധൻ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ വെളിപ്പെടുത്തൽ!


കോഴിക്കോടിനെ ഞെട്ടിച്ച ക്രൂരത: 4 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് അടിച്ചുകൊന്നു; പിന്നിൽ ഞെട്ടിക്കുന്ന രഹസ്യങ്ങൾ!


സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ


അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്.... ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ

ആരാധകരെ, നിങ്ങളുടെ തലൈവിയോട് ആ ഫോണൊന്ന് സ്വിച്ച് ഓണ്‍ ചെയ്യാന്‍ പറയൂ!

13 AUGUST 2017 01:52 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസില്‍ നിന്ന് പുറത്തുവന്ന ശേഷം തമിഴ് സിനിമാ ലോകം ഇപ്പോള്‍ ഓവിയക്ക് പിറകെയാണ്. സിനിമയിലെത്തിയിട്ട് പത്ത് വര്‍ഷമായെങ്കിലും ശ്രദ്ധിക്കപ്പെടുന്ന ഒരു കഥാപാത്രം ഇതുവരെ ഓവിയയെ തേടിയെത്തിയിട്ടില്ല. സിനിമയില്‍ സജീവമല്ലാതെ ഇരിക്കുമ്പോഴാണ് ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ മത്സരാര്‍ഥിയാകാനുള്ള അവസരം തേടിയെത്തിയത്. 

ഷോ പോലെ തന്നെ ഓവിയയും വന്‍ ഹിറ്റാവാന്‍ ഏറെ കാത്തിരിക്കേണ്ടിവന്നില്ല. ഒടുവില്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഷോയില്‍ നിന്ന് സ്വയം പുറത്തുപോവുകയും ചെയ്തു. ഇപ്പോള്‍ വന്‍ താരമായി മാറിയ ഓവിയയെ തേടി നിരവധി സംവിധായകരാണ് രംഗത്തുവരുന്നത്. തന്റെ പുതിയ ചിത്രത്തില്‍ ഓവിയയെ നായികയാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് സംവിധായകന്‍ സിഎസ് അമുദന്‍. എന്നാല്‍ താന്‍ എത്ര വിളിച്ചിട്ടും ഓവിയയെ ഫോണില്‍ കിട്ടുന്നില്ലെന്നാണ് സംവിധായകന്റെ പരാതി. തുടര്‍ന്ന് സംവിധായകന്‍ ആരാധകരോട് സഹായം അഭ്യര്‍ഥിച്ചു.

ആരാധകരെ, നിങ്ങളുടെ തലൈവിയോട് ആ ഫോണൊന്ന് സ്വിച്ച് ഓണ്‍ ചെയ്യാന്‍ പറയൂ-അമുദന്‍ ട്വിറ്ററില്‍ കുറിച്ചു.

ഷോയില്‍ അത്ഭുതാവഹമായ ജനപ്രീതിയാണ് ഓവിയക്ക് ഉണ്ടായിരുന്നത്. ഓവിയയെ പിന്തുണച്ചുകൊണ്ടുള്ള ഹാഷ് ടാഗുകളുടെ പ്രളയമായിരുന്നു സമൂഹ മാധ്യമങ്ങളില്‍. ഓവിയ ഷോയില്‍ നിന്ന് സ്വയം പുറത്തുപോയത് ആരാധകരെ ഞെട്ടിച്ചു. ഏറെ നാടകീയമായിരുന്നു ഷോയില്‍ ഓവിയയുടെ അവസാന ദിനങ്ങള്‍. സെറ്റിലെ നീന്തല്‍ക്കുളത്തില്‍ ഓവിയ എടുത്തു ചാടി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചാണ് ഷോ വിട്ടത്. 

കടുത്ത മാനസിക സമ്മര്‍ദമുണ്ടെന്നും ഷോയിലെ മറ്റൊരു മത്സരാര്‍ഥിയായ ആരവിനോട് തനിക്ക് കടുത്ത പ്രണയം ആണെന്നും അത് നിയന്ത്രിക്കാന്‍ കഴിയാത്തതുകൊണ്ടാണ് ഷോ വിട്ടതെന്നും ഓവിയ വ്യക്തമാക്കിയിരുന്നു.

നീന്തല്‍ക്കുളത്തിലേക്ക് എടുത്തുചാടിയ ഓവിയക്കെതിരെ ആത്മഹത്യാശ്രമത്തിന് കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു അഭിഭാഷകന്‍ പരാതി നല്‍കി. തുടര്‍ന്ന് നസ്രത്ത്‌പേട്ട് പോലീസ് ഓവിയക്ക് സമന്‍സ് അയക്കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തെ കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ യുട്യൂബര്‍ക്കെതിരെ കേസ്  (17 minutes ago)

ബലൂചിസ്ഥാനില്‍ പാക് സൈന്യത്തിനുനേരെ ആക്രമണം  (28 minutes ago)

കാലിക്കറ്റ് സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു  (32 minutes ago)

ഇറാന്‍ ലക്ഷ്യമാക്കി യുഎസിന്റെ വിമാനവാഹിനി കപ്പലുകളും ഇസ്രയേലിന്റെ യുദ്ധവിമാനങ്ങളും  (37 minutes ago)

കോവളത്തെ ഹോംസ്‌റ്റേയില്‍ യുവതിയെ കെട്ടിയിട്ട് രണ്ട് ദിവസം പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ 25 ലക്ഷം രൂപയും തട്ടിയെടുത്തു  (1 hour ago)

ഫ്രാന്‍സില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം; സുരക്ഷ ശക്തമാക്കി അധികൃതര്‍  (1 hour ago)

എസ്എംഎ വിവാദത്തില്‍ പിണറായി വിജയന്‍  (1 hour ago)

സിവിനേ..ഇച്ഛയാ...! ഉറങ്ങുന്നേ ഉള്ളു ചേട്ടൻ...നിലവിളിച്ച് അവർ.. മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു നെഞ്ചു പൊട്ടി 'അമ്മ,സഹിക്കില്ല  (2 hours ago)

45കാരിയായ രണ്ടാനമ്മയെ ഡീസല്‍ ഒഴിച്ച് തീകൊളുത്തി നിലവിളിച്ചോടി 'അമ്മ..! മകന്റെ മുന്നിൽ കിടന്ന് മരിച്ചു  (2 hours ago)

ദീപാവലി മുന്നില്‍കണ്ട് രാഹുല്‍ ഗാന്ധിയോട് മഹാറാലിയും സമരങ്ങളും മാറ്റാന്‍ ആവശ്യപ്പെട്ട് വ്യാപാരികള്‍  (3 hours ago)

പ്രവാസികൾ ബുധനാഴ്‌ച വരെ സൂക്ഷിക്കണം; UAE-ൽ പലയിടങ്ങളിലും ഈ മാറ്റം പ്രതീക്ഷിക്കാം,വമ്പൻ മാറ്റം  (3 hours ago)

പ്ലസ്ടൂ വിദ്യാര്‍ത്ഥിനി പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു  (3 hours ago)

കഴുത്തൊടിച്ച് ചൈനീസ് സൈനികരെ കൊന്ന് തള്ളി ശൗര്യ..! ഇന്ത്യയുടെ ശൗര്യ കമാൻഡോകൾ ചൈന പട്ടാളത്തിന്റെ കാലന്മാർ..!  (3 hours ago)

മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (3 hours ago)

തിരുവനന്തപുരത്ത് കൊടും മിന്നൽ ഹോട്ട് സ്പോട്ട് ആഞ്ഞടിച്ച ഓസ്റ്റൻ കൊടുങ്കാറ്റ്.. വെസ്റ്റ് പിയർ രണ്ടായി പിളർന്നു..!  (3 hours ago)

Malayali Vartha Recommends