Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അതിതീവ്ര മഴ മുന്നറിയിപ്പ്: വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു: തുലാമഴയ്ക്കൊപ്പം എൽനിനോയും: പത്തനംതിട്ട'മിന്നൽ ഹോട്ട്സ്പോട്ട്'...


വ്യൂസ് കൂട്ടാൻ അപ്പാപ്പനെ കരുവാക്കിയതോ? 45 വയസ്സ് കുറഞ്ഞ കാമുകിയുടെ വഞ്ചനയിൽ തകർന്നുപോയ വൃദ്ധൻ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ വെളിപ്പെടുത്തൽ!


കോഴിക്കോടിനെ ഞെട്ടിച്ച ക്രൂരത: 4 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് അടിച്ചുകൊന്നു; പിന്നിൽ ഞെട്ടിക്കുന്ന രഹസ്യങ്ങൾ!


സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ


അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്.... ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ

എനിക്ക് അവരില്‍ നിന്നും പലതും പഠിക്കാനുണ്ട്...

13 AUGUST 2017 08:00 PM IST
മലയാളി വാര്‍ത്ത

പുതിയ ചെറുപ്പക്കാര്‍ക്ക് പലതും ചെയ്യാനുള്ള ആഗ്രഹങ്ങളുണ്ടാവും. ആ ആഗ്രഹങ്ങള്‍ക്ക് ഞാന്‍ അവസരമുണ്ടാക്കി കൊടുക്കുകയല്ല, മറിച്ച് അവരുടെ ആഗ്രഹത്തെ ഞാന്‍ മുതലെടുക്കുകയാണ്. കുറച്ചു കാലങ്ങളായി മമ്മൂട്ടി കൂടുതലും പുതുമുഖ സംവിധായകര്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കുമാണ് ഡേറ്റ് നല്‍കുന്നത്.

അതെന്താണ് അങ്ങനെ എന്ന് ചോദിച്ചപ്പോള്‍, ചെറുപ്പക്കാരില്‍ നിന്ന് തനിക്ക് പലതും പഠിക്കാനുണ്ട് എന്നാണ് മെഗാസ്റ്റാര്‍ പറഞ്ഞത്. ആ പറഞ്ഞത് മമ്മൂട്ടി വീണ്ടും ആവര്‍ത്തിയ്ക്കുന്നു. പുള്ളിക്കാരന്‍ സ്റ്റാറാ എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മെഗാസ്റ്റാര്‍. സെവന്‍ത് ഡേ എന്ന ചിത്രമൊരുക്കിക്കൊണ്ട് സംവിധാന രംഗത്തെത്തിയ ശ്യാധറാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍.

മമ്മൂട്ടിയുടെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം...

യഥാര്‍ത്ഥത്തില്‍ ഞാനിപ്പോള്‍ പുതിയ സംവിധായകരുടെ കൂടെയും സാങ്കേതിക പ്രവര്‍ത്തകരുടെ കൂടെയും ജോലി ചെയ്യാറുണ്ട്. അതെന്റെ സ്വാര്‍ത്ഥതയാണ്. പുതിയ ചെറുപ്പക്കാര്‍ക്ക് പലതും ചെയ്യാനുള്ള ആഗ്രഹങ്ങളുണ്ടാവും. ആ ആഗ്രഹങ്ങള്‍ക്ക് ഞാന്‍ അവസരമുണ്ടാക്കി കൊടുക്കുകയല്ല, മറിച്ച് അവരുടെ ആഗ്രഹത്തെ ഞാന്‍ മുതലെടുക്കുകയാണ്. അതാണ് സത്യം.

ഇവര്‍ക്ക് പറയാനുള്ള പുതിയ കാര്യങ്ങള്‍ എന്നിലൂടെ പറയുമ്പോള്‍ എനിക്കും അതൊരു പുതുമയാണ്. ഞാനുമൊന്ന് റീഫ്രഷ് ആകുന്നു. നഷ്ടപ്പെട്ടുകൊണ്ടിരിയ്ക്കുന്ന മനസ്സിന്റെ (ലുക്കിന്റെ അല്ല എന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ടേ) ചെറുപ്പം നഷ്ടപ്പെടുത്താതെ സൂക്ഷിക്കാനും വേണ്ടിയാണ്.

ഒരുപാട് പുതിയ സംവിധായകര്‍ മനസ്സിന്റെ ചെറുപ്പം നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ എന്നെ സഹായിക്കുന്നുണ്ട്. പുതിയ കാര്യങ്ങള്‍ അറിയാനും, പുതിയ കഥാപാത്രങ്ങളായി മാറാനുമൊക്കെ എന്നെ സഹായിക്കുന്നു. ഇനിയും ഒരുപാട് സംവിധായകര്‍ വരാനുണ്ട് എനിക്ക്.
എന്റെ തീരുമാനങ്ങള്‍ പലപ്പോഴും തെറ്റാറില്ല. പുള്ളിക്കാരന്‍ സ്റ്റാറാണ് എന്ന ചിത്രവും തെറ്റില്ല എന്ന് തന്നെയാണ് ഞാന്‍ വിശ്വസിയ്ക്കുന്നത്. അങ്ങനെ ആവട്ടെ എന്നാഗ്രഹിയ്ക്കുന്നു മമ്മൂട്ടി പറഞ്ഞു.

അധ്യാപകര്‍ക്ക് ക്ലാസെടുക്കാന്‍ വരുന്ന അധ്യാപകനായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. മഴയെത്തും മുന്‍പേ, ബെസ്റ്റ് ആക്ടര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി വീണ്ടും അധ്യാപകന്റെ വേഷത്തിലെത്തുകയാണ് ഈ ചിത്രത്തിലൂടെ.
മമ്മുട്ടി നായകനാവുന്ന ചിത്രത്തില്‍ ആശ ശരത്, ദീപ്തി സതി എന്നിവരാണ് നായികമാര്‍. അവര്‍ക്കൊപ്പം ഇന്നസെന്റ്, ഹരീഷ് പെരുമണ്ണ, അലന്‍സിയര്‍, ദിലീഷ് പോത്തന്‍, സോഹന്‍ സീനുലാല്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തെ കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ യുട്യൂബര്‍ക്കെതിരെ കേസ്  (20 minutes ago)

ബലൂചിസ്ഥാനില്‍ പാക് സൈന്യത്തിനുനേരെ ആക്രമണം  (31 minutes ago)

കാലിക്കറ്റ് സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു  (35 minutes ago)

ഇറാന്‍ ലക്ഷ്യമാക്കി യുഎസിന്റെ വിമാനവാഹിനി കപ്പലുകളും ഇസ്രയേലിന്റെ യുദ്ധവിമാനങ്ങളും  (40 minutes ago)

കോവളത്തെ ഹോംസ്‌റ്റേയില്‍ യുവതിയെ കെട്ടിയിട്ട് രണ്ട് ദിവസം പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ 25 ലക്ഷം രൂപയും തട്ടിയെടുത്തു  (1 hour ago)

ഫ്രാന്‍സില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം; സുരക്ഷ ശക്തമാക്കി അധികൃതര്‍  (1 hour ago)

എസ്എംഎ വിവാദത്തില്‍ പിണറായി വിജയന്‍  (1 hour ago)

സിവിനേ..ഇച്ഛയാ...! ഉറങ്ങുന്നേ ഉള്ളു ചേട്ടൻ...നിലവിളിച്ച് അവർ.. മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു നെഞ്ചു പൊട്ടി 'അമ്മ,സഹിക്കില്ല  (2 hours ago)

45കാരിയായ രണ്ടാനമ്മയെ ഡീസല്‍ ഒഴിച്ച് തീകൊളുത്തി നിലവിളിച്ചോടി 'അമ്മ..! മകന്റെ മുന്നിൽ കിടന്ന് മരിച്ചു  (2 hours ago)

ദീപാവലി മുന്നില്‍കണ്ട് രാഹുല്‍ ഗാന്ധിയോട് മഹാറാലിയും സമരങ്ങളും മാറ്റാന്‍ ആവശ്യപ്പെട്ട് വ്യാപാരികള്‍  (3 hours ago)

പ്രവാസികൾ ബുധനാഴ്‌ച വരെ സൂക്ഷിക്കണം; UAE-ൽ പലയിടങ്ങളിലും ഈ മാറ്റം പ്രതീക്ഷിക്കാം,വമ്പൻ മാറ്റം  (3 hours ago)

പ്ലസ്ടൂ വിദ്യാര്‍ത്ഥിനി പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു  (3 hours ago)

കഴുത്തൊടിച്ച് ചൈനീസ് സൈനികരെ കൊന്ന് തള്ളി ശൗര്യ..! ഇന്ത്യയുടെ ശൗര്യ കമാൻഡോകൾ ചൈന പട്ടാളത്തിന്റെ കാലന്മാർ..!  (3 hours ago)

മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (3 hours ago)

തിരുവനന്തപുരത്ത് കൊടും മിന്നൽ ഹോട്ട് സ്പോട്ട് ആഞ്ഞടിച്ച ഓസ്റ്റൻ കൊടുങ്കാറ്റ്.. വെസ്റ്റ് പിയർ രണ്ടായി പിളർന്നു..!  (3 hours ago)

Malayali Vartha Recommends