ലീവിംഗ് ടുഗെദറിനെ കുറിച്ച് അനുമോള്‍ പറയുന്നത്...

വളരെ കുറഞ്ഞ കാലയളവില്‍ തന്നെ വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച് ജനശ്രദ്ധ നേടിയ നടിയാണ് അനുമോള്‍. വെടി വഴിപാട് ,ഷട്ടര്‍, ഒരുനാള്‍ ഇരവില്‍,തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് അനുമോള്‍ ആരാധകരുടെ മനം കവര്‍ന്നത്. തന്റെ കഥാപാത്രങ്ങളെ പോലെ ജീവിതത്തിലും തന്റേതായ ഒരു ശൈലി സൂക്ഷിക്കുന്ന താരമാണ് അനുമോള്‍. വിവാഹത്തെക്കുറിച്ചും വിവാഹ ജീവിതത്തെക്കുറിച്ചും വ്യത്യസ്തമായ കാഴ്ച്ചപ്പാടാണ് അനുമോള്‍ക്ക് ഉള്ളത്.
വിവാഹം തന്നെ ഒരു ബാധ്യതയാണെന്നാണ് താരം പറയുന്നത്. ഒരാള്‍ തന്റെ ജീവിതത്തിലേക്ക് വന്നാല്‍ അയാള്‍ക്ക് എന്നെ മനസിലാകുമോയെന്ന പേടിയുണ്ട്. ഇത്രയും കാലം സ്വതന്ത്രയായി ജീവിച്ച എനിക്ക് പെട്ടെന്നൊരാള്‍ വന്നാല്‍ അയാള്‍ക്ക് എങ്ങനെ സ്‌പേസ് കൊടുക്കാന്‍ കഴിയും എന്ന സംശയമുണ്ടെന്നും അനു പറഞ്ഞു. ഇടയ്ക്ക് കല്യാണം കഴിക്കണമെന്ന് തോന്നും അടുത്ത നിമിഷത്തില്‍ തന്നെ അത് വേണ്ടെന്നും തോന്നും'.വംശം നിലനിര്‍ത്തുക അല്ലെങ്കില്‍ ശാരീരികമായ ആവശ്യം എന്ന രീതിയില്‍ വിവാഹത്തെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെന്നും അനു പറഞ്ഞു.
തന്റെ വിവാഹിതരായ കൂട്ടുകാരില്‍ എണ്‍പതു ശതമാനവും ഇപ്പോള്‍ ഡിവോഴ്‌സ് ചെയ്തവരാണ്. അത് കാണുമ്പോള്‍ പേടി തോന്നും. പഴയ തലമുറയിലെ പോലെ ഇന്ന് ആര്‍ക്കും ആരെയും സഹിക്കാനൊന്നും കഴിയില്ല.
കല്യാണം കഴിച്ചാലും ഇല്ലെങ്കിലും ഞാന്‍ മനസമാധാനത്തോടെ ജീവിച്ചാല്‍ മതിയെന്നാണ് അമ്മയുടെ ആഗ്രഹം. ഇതുവരെ ആരോടും പ്രണയം തോന്നിയിട്ടില്ലെന്നും ലീവിംഗ് ടുഗെദറിനോട് താല്‍പ്പര്യമില്ലെന്നും അനുമോള്‍ പറയുന്നു.
https://www.facebook.com/Malayalivartha


























