വിജയ് ആരാധകരെ വേദനിപ്പിക്കാനോ വിജയിയെ ഇകഴ്ത്തി കാണിക്കാനോ ഞാന്‍ ശ്രമിച്ചിട്ടില്ല:അനുശ്രീ

ഷാരൂഖ് ഖാന്‍ ചിത്രം കണ്ട് വിജയ് ചിത്രത്തെ കളിയാക്കിയ വനിതാ മാധ്യമപ്രവര്‍ത്തക ഒരുപാട് അനുഭവിച്ചത് കഴിഞ്ഞ ദിവസങ്ങളില്‍ നാം കണ്ടും കേട്ടും അറിഞ്ഞതാണ്. ഇപ്പോഴിതാ ആരാധകര്‍ക്ക് പുതിയ ഒരു ഇരയെ കിട്ടിയിരിക്കുന്നു. നമ്മുടെ മലയാളത്തിന്റെ സ്വന്തം നടി അനുശ്രീയാണ് ആ താരം. കഴിഞ്ഞ ദിവസം സണ്ണി വെയ്‌നെ ട്രോളി അനുശ്രി രംഗത്തെത്തുന്നതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം.
സണ്ണി തന്റെ പുതിയ ചിത്രമായ പോക്കിരി സൈമണില്‍ വിജയ് ആരാധകനായാണ് എത്തുന്നത്. ഇതിന്റെ പ്രചരണാര്‍ത്ഥമായി വിജയുടെ പോസ്റ്ററിനൊപ്പമുള്ള ചിത്രം സണ്ണി പോസ്റ്റ് ചെയ്തിരുന്നു. അതിന് അനുശ്രി മറുപടിയുമായി രംഗത്തെത്തുകയായിരുന്നു. സൂര്യയുടെ കട്ടഫാനാണ് അനുശ്രി.
'ഇതൊരു സിനിമയാണെങ്കില്‍ (വിജയ്‌യുടെ ഫോട്ടോ), ഇതു റിയല്‍ ലൈഫാണ് (സൂര്യയുടെ ചിത്രത്തില്‍ ചൂണ്ടി)' എന്നായിരുന്നു അനുശ്രീയുടെ പോസ്റ്റ്. ഇത് പോസ്റ്റ് ചെയ്തതിന് പിന്നാലെ താരത്തെ ട്രോളി വിജയ് ആരാധകര്‍ രംഗത്തെത്തി. വിജയ് ആരാധകര്‍ക്കൊപ്പം തെരിയില്‍ വിജയ്‌ക്കൊപ്പം അഭിനയിച്ച ബിനീഷ് ബാസ്റ്റിനും അനുശ്രീയെ പരിഹസിച്ചു. പിന്നാലെ അനുശ്രീയുടെ പേജിലും മറ്റ് ഗ്രൂപ്പുകളിലും വിജയ് ആരാധകര്‍ നടിയെ വളഞ്ഞിട്ട് ട്രോളുമായി രംഗത്തെത്തുകയായിരുന്നു.
ഇപ്പോഴിതാ വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും മറുപടിയുമായി അനുശ്രി രംഗത്തെത്തിയിരിക്കുകയാണ്. വിജയ് ആരാധകരെ വേദനിപ്പിക്കാനോ വിജയിയെ ഇകഴ്ത്തി കാണിക്കാനോ അല്ല താന്‍ ശ്രമിച്ചതെന്ന് അനുശ്രീ ലൈവ് വീഡിയോയിലൂടെ പറഞ്ഞു. 'വിജയ് എന്ന നടനെ കുറിച്ച് പറയാന്‍ മാത്രം ഞാന്‍ ആരുമല്ല. സൂര്യയോട് ഉളള ഇഷ്ടം മാത്രമാണ് പ്രകടിപ്പിച്ചത്. ഞാന്‍ ഉദ്ദേശിച്ചത് പോലെ അല്ല വായിച്ചെടുത്തത്. എല്ലാവരുടേയും പിന്തുണ ഇല്ലെങ്കില്‍ ഞാനില്ല. തിയറ്ററില്‍ എന്റെ രംഗം വരുമ്പോള്‍ നിങ്ങള്‍ കൂവിയാല്‍ ഞാന്‍ അഭിനയിച്ചിട്ട് കാര്യമില്ല. അതുകാണ്ട് എല്ലാവരുടേയും സ്‌നേഹവും പിന്തുണയും ഇനി വേണം', അനുശ്രീ പറഞ്ഞു.
https://www.facebook.com/Malayalivartha


























