മെല്‍ബണ്‍ ഫെഡ് സക്വയറില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്താനെത്തിയ ഐശ്വര്യ അസ്വസ്ഥയായിരുന്നു!

ഇന്ത്യയുടെ എഴുപതാമത് സ്വാതന്ത്രദിനാഘോഷത്തോടനുബന്ധിച്ച് ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചന്‍ മെല്‍ബണില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയിരുന്നു. മെല്‍ബണില്‍ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിനു പങ്കെടുക്കാന്‍ എത്തിയ ഐശ്വര്യ റായ് സ്വാതന്ത്ര്യ സമരത്തിന്റെ 70-ാം വാര്‍ഷികത്തിന്റെ ഭാഗമായി ഫെഡ് സ്‌ക്വയറില്‍ പതാക ഉയര്‍ത്താനെത്തുകയായിരുന്നു.
മകള്‍ ആരാധ്യയും ഐശ്വര്യയ്‌ക്കൊപ്പം ഉണ്ടായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര ദിനാഘോഷത്തോടനുബന്ധിച്ച് ഒരുക്കിയ ചടങ്ങില്‍ തനിക്കും മകള്‍ ആരാധ്യയ്ക്കു പങ്കെടുക്കുവാന്‍ കഴിഞ്ഞതിലുള്ള സന്തോഷവും താരം പങ്ക് വച്ചു.
എന്നാല്‍, ചടങ്ങിനെത്തിയ നടി ആകെ അസ്വസ്ഥ ആയിരുന്നുവെന്നാണ് പാപ്പരാസികളുടെ കണ്ടെത്തല്‍. നടി അസ്വസ്ഥ ആകാന്‍ കാരണം കഴുത്ത് അല്പം ഇറങ്ങിയ വസ്ത്രം തന്നെയാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത വസ്ത്രം ധരിച്ചാണ് ആഷ് എത്തിയത്. വീ നെക്ക് ഉള്ള വസ്ത്രത്തിന്റെ കഴുത്ത് അല്‍പ്പം ഇറങ്ങിയതായിരുന്നു.
വെള്ള വസ്ത്രത്തില്‍ ആഷ് അതീവ സുന്ദരിയായിരുന്നു എങ്കിലും, ആ വസ്ത്രത്തില്‍ ആകെ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു താരം. ദൂപ്പട്ട കൊണ്ടും കൈകൊണ്ടുമെല്ലാം മാറിടം മറച്ചു പിടിക്കാന്‍ ആഷ് ഏറെ ബുദ്ധിമുട്ടുന്നത് ചിത്രങ്ങളില്‍ നിന്നും വീഡിയോകളില്‍ നിന്നും വ്യക്തമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഷിന്റെ വേഷവുമായി സമാനതയുള്ള വെള്ള വസ്ത്രം ധരിച്ചാണ് ആരാധ്യയും കൂടെ എത്തിയത്.
https://www.facebook.com/Malayalivartha


























